എന്‍റെ ചിന്തകള്‍ - തറവാടി

Wednesday, March 03, 2010

അസാന്നിദ്ധ്യം

ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടനസമയത്ത് ഒരു പത്രത്തില്‍ 'മലയാളികളുടെ അഭിമാനം' എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നപ്പോള്‍ എഴുതണമെന്ന് കരുതിയെങ്കിലും ഇന്നത്തെ മലയാള പത്രങ്ങളുടെ പതിവ് ശൈലി എന്ന അനുമാനത്തില്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

എന്നാല്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തില്‍ മലയാളിയുടെ സാന്നിദ്ധ്യത്തെ പറ്റിയും അതിലെ ഇരുപത്തഞ്ചുപേരില്‍ ഒരാളായ മലയാളി സൂപര്‍ വൈസറെപറ്റിയും പല പത്രങ്ങളിലും മാസികകളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും മറ്റും വായിക്കുമ്പോള്‍ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു.

മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ടത്, ഒരു ആധുനിക കെട്ടിട നിര്‍മ്മാണത്തില്‍ ‍ Project Management , Design Consultant , Supervision Consultant , Main Contractor, Sub Contractors, Specialist Contractors തുടങ്ങിയ പല സ്ഥാപനങ്ങള്‍ ഉള്‍‍പ്പെടുന്നുണ്ടെന്നും അതുപോലെ ത്തന്നെ,

ജോലിക്കാരുടെ കാര്യമാണെങ്കില്‍, Project Director, Resident Engineer, Project Manager, Design Engineers, Supervision Engineers, Project Engineers തുടങ്ങിയ ഒരു വലിയ വിഭാഗമുണ്ടെന്നതാണ്; ഈ വിഭാഗമാണ് ഒരു പ്രോജെക്ടിനെ കണ്‍സ്പ്റ്റ് സ്റ്റേജ് മുതല്‍ വര്‍ക്കിങ്ങ് സ്റ്റേജുവരെയുള്ളത് ഡിസൈന്‍ ചെയ്യുന്നതും അതിലെ ഓരോ ഉപകരണങ്ങളും കെട്ടിടത്തിനുള്ളീല്‍ സ്ഥാപിക്കാന്‍ വേണ്ട ഡ്രോയിങ്ങുകളും, വിശദീകരണങ്ങളും, സ്പെസിഫിക്കേഷനും ഉണ്ടാക്കുന്നത്.

പിന്നീടാണ് ഇവയൊക്കെ അടിസ്ഥാനപ്പെടുത്തി കെട്ടിടത്തിനുള്ളീല്‍ ഓരോ ഉപകരണങ്ങളും സ്ഥാപിക്കപ്പെടുന്നത് / നിര്‍മ്മിക്കപ്പെടുന്നത്, ഈ പ്രക്രിയയിലാവട്ടെ Construction Manager, Project Engineers, Site Engineers തുടങ്ങിയ വിഭാഗത്തിന്റേയും സേവനമുണ്ട്.

ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തില്‍, വളരെ സുപ്രധാനമായ Dy Project Director, Resident Engineer അടക്കം നിരവധി മലയാളി എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിച്ചിരിക്കെ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തവരില്‍ മലയാളി സാന്നിദ്ധ്യം നിര്‍മ്മാണപ്രക്രിയയുടെ താഴേകിടയിലുള്ള ഒരു സൂപര്‍ വൈസര്‍ പദവിയില്‍ മാത്രമൊതുങ്ങി? ( അല്ലെങ്കില്‍ ഒതുക്കി?)


വളരെ ആലങ്കാരികമായും 'മലയാളികളുടെ അഭിമാനമായും' അവതരിപ്പിക്കുന്ന മാധ്യമങ്ങളോട് പറയാനുള്ളത്;
മോഡേണ്‍ കെട്ടിട നിര്‍മ്മാണം എന്നത് നാട്ടില്‍ വീടുപണിപോലെയല്ലെന്നും, അയല്പക്കത്തെ വയറിങ്ങുകാരന്‍ രാജേട്ടന്‍റ്റെ കമ്മച്ചക്കണക്കും , പൈപ്പിടലും അല്ല മറിച്ച് മുകളില്‍ സൂചിപ്പിച്ച ഒരു വലിയ പ്രക്രിയയുടെ ആകെത്തുകയാണ്.

കണ്‍സെപ്റ്റില്‍ തുടങ്ങി നിരവധി ഡിസൈന്‍ പ്രക്രിയകളിലൂടെ വര്‍ക്കിങ്ങ് ഡ്രോയിങ്ങ് വരെയെത്തുമ്പോള്‍ Consultant/ Contractor/ Specialist Supplier തുടങ്ങിയ സ്ഥാപനങ്ങളിലെ നിരവധി ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ മാരുടെ കുറെ നാളുകളുടെ പ്രവര്‍ത്തനമുണ്ട്.

ഒരു ജോലിയേയും ഞാന്‍ വിലകുറച്ചുകാണുന്നില്ല എന്നാല്‍, ഈ മാസികകളില്‍ പറഞ്ഞത് വായിക്കുമ്പോള്‍ തോന്നുക, ഒരു സൂപര്‍ വൈസറുടെ നിരീക്ഷണത്തില്‍ കുറെ ഇലക്ട്രീഷ്യന്‍ മാര്‍ നിര്‍മ്മിക്കുകയാണ് കെട്ടിടങ്ങളിലെ സം‌വിധാനങ്ങള്‍ / ഉപകരണങ്ങള്‍ എന്നാണ്. ആധുനിക കെട്ടിടത്തിലെ ഏത് ഉപകരണം/ സം‌വിധാനമെടുത്താലും , ഒരു സൂപ്പര്‍ വൈസറുടെ പ്രവര്‍ത്തനം മറ്റുള്ളവരെ അപേക്ഷിച്ച് തുലോം കുറവാണ് അതായത്,

ഒരു Design Engineer, Concept Design ചെയ്ത് Specialist Supplier's Engineer Detailed Design ചെയ്തതിന് ശേഷം ഉണ്ടാക്കുന്ന വര്‍ക്കിങ്ങ് ഡ്റോയിങ്ങ് പ്രകാരം കുറച്ച് ഇലക്ട്രീഷ്യന്‍ മാരെക്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന താഴേനിലയിലുള്ള ഒരാളാണ് സൂപര്‍ വൈസര്‍ ഇത്തരം ഒരാളെ എന്തുകൊണ്ട് തിരഞ്ഞെടുത്ത വരില്‍ മലയാളി സന്നിദ്ധ്യമായി ഉള്‍പ്പെടുത്തി?

ഉത്തരം വളരെ ലളിതമാണ്, ഇവിടെ പേരെടുക്കാന്‍ വെമ്പുന്ന അറബ് / യൂറോപ്യന്‍ സമൂഹം കാലങ്ങളായി അവരുടെ നില നില്പ്പിനുവേണ്ടി മലയാളിയെ അടിച്ചമര്‍ത്തി, കൊച്ചാക്കി മൂലയില്‍ ഇരുത്തുന്നതിന്റെ ഏറ്റവും പുതിയ പ്രതിഫലനം മാത്രം.

എന്നാല്‍ മലയാളം മാധ്യമങ്ങളോട്, മലയാളിയുടെ പ്രവൃത്തികളെ പത്രങ്ങളിലൂടെ മാത്രം മനസ്സിലാക്കുന്ന ഒരു വലിയ സമൂഹത്തെ ഇതുപോലുള്ള വാര്‍ത്തകളിലൂടെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.

Labels:

Monday, February 15, 2010

ഇന്‍ഡ്യന്‍ ബാങ്കുകളിലെ സെക്യൂരിറ്റി

സെക്യൂരിറ്റിയുടെ കാര്യത്തില്‍ ഇന്‍ഡ്യന്‍ ബാങ്കുകള്‍ വളരെ പിന്നിലാണെന്നാനെന്റെ അനുഭവം. ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും സിഗ്നേച്ചറും അറിയാമെങ്കില്‍ അയാളുടെ അക്കൗണ്ടില്‍ നിന്നും പണം അടിച്ചുമാറ്റാന്‍ വലിയ പണിയൊന്നുമില്ല.

എന്റെ പേരിലുള്ള ചെക്ക് മറ്റൊരാള്‍ക്ക് എന്റെ സൈന്‍ അറിയാമെങ്കില്‍ കാഷാക്കാം, ബാങ്കില്‍ ചെക്കുമായി വരുന്നവന്‍ ഞാനാണെന്ന് അവിടെ ഇരിക്കുന്നവര്‍ ഒരുതരത്തിലും പരിശോധിക്കുന്നില്ല. ഈ കര്യത്തില്‍ പിന്നേയും സഹിക്കാം കാരണം എന്റെ ചെക്ക് സൂക്ഷിക്കേണ്ടത് എന്റെ ചുമതലയാണ് എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ, നിങ്ങള്‍ ബാങ്കില്‍ ചെന്ന് cash withdraw form എടുത്ത് പേയീയുടെ ഭാഗത്ത് ‍ self / amount ഉം എഴുതി എന്റെ ഒപ്പിട്ടാലും നിങ്ങളോട് ഒരുത്തനും അക്കൗണ്ട് ഹോള്‍ഡര്‍ ആണോ മുമ്പില്‍ പൈസക്ക് നില്‍ക്കുന്നതെന്ന് പരിശോധിക്കില്ല, പൈസയും വാങ്ങിപോരാം.

നാട്ടില്‍ ഒഴിവ് കാലത്ത് പലതവണ പല രീതിയില്‍ പണം എടുത്തപ്പോഴും ഒരിക്കല്‍ പോലും എന്റെ ഒരുതരത്തിലുള്ള ഐഡെന്റിറ്റിയും ആരും ചോദിച്ചിട്ടില്ല. ഒരിക്കല്‍ സ്ലിപ്പില്‍ സാമാന്യം നല്ലൊരു തുക എഴുതി കൊടുത്തപ്പോള്‍ ചോദിച്ചത്, ' നിങ്ങളുടെ തന്നെയല്ലെ അക്കൗണ്ട്?' എന്ന് മാത്രമാണ്!

ഈയിടെ ഞാന്‍ ബാങ്കില്‍ വിളിച്ചു, മാനേജരെ കണക്ട് ചെയ്യിപ്പിച്ച് , എന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു, പേരും അതിന് ശേഷം ഞാന്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും മണിമണിയായി അദ്ദേഹം ഉത്തരം തന്നു!. അദ്ദേഹത്തിനെങ്ങിനെ അറിയാം ഞാനാണ് വിളിച്ചതെന്ന്?

യു.എ.യില്‍ ചെക്കുമായി ചെന്നാല്‍, അത് കാഷ് ചെക്കാണെങ്കില്‍ പോലും ഐഡെന്റിറ്റി കാണിച്ചാലേ പണം കിട്ടൂ മാത്രമല്ല മോബൈല്‍ നംബര്‍ കൊടുക്കുകയും വേണം. കൊടുത്ത ചെക്കിനൊപ്പം നമ്മുടെ ഐഡെന്റിറ്റിയുടെ കോപ്പിയും ബാങ്കിലുള്ളവര്‍ സ്റ്റാപ്പിള്‍ ചെയ്ത് സൂക്ഷിക്കും.

ഇന്‍ഡ്യന്‍ ബാങ്കുകള്‍ സെക്യൂരിറ്റി കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! നമ്മുടെ അക്കൗണ്ടില്‍ നിന്നും ആരെങ്കിലും പൈസ അടിച്ചുമാറ്റിയാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ!

Labels:

Tuesday, February 09, 2010

വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!

ദിവസവും ജബല്‍ അലിയിലെ താമസസ്ഥലത്തുനിന്നും അബുദാബിയിലുള്ള ഓഫീസിലേക്ക് നൂറ്റി ഇരുപത്തഞ്ച് കിലോമീറ്റര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ പ്രധാനമായും സംഗീതവും മലയാളം റേഡിയോ ശ്രവിക്കലുമൊക്കെയാണ് പ്രധാന പറ്റിപാടി. ഈയിടെ മലയാളം റേഡിയോ ചാനലുകള്‍ കൂടിയിട്ടുണ്ട്. വല്ലപ്പോഴും ദുബായിലെ എഫ് എം കേള്‍ക്കുന്ന പരിപാടിയുണ്ട്.

എല്ലാ വര്‍ഷവും റേഡിയോയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിമാനയാത്ര സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ തവണ നാട്ടിലേക്കായിരുന്നു പോയതെന്നാണോര്‍മ്മ. ഇത്തവണ മലേഷ്യയിലേക്കോ മറ്റോ ആണെന്ന് തോന്നുന്നു നല്ല കാര്യം. ആഘോഷങ്ങള്‍ എപ്പോഴും നല്ലതുതന്നെ, അതില്‍ ശ്രോതാക്കളെ പങ്കെടുപ്പിക്കുന്നതും നല്ലത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന ചിലത് കാണുമ്പോള്‍ വിമര്‍ശിക്കേണ്ടത് റേഡിയോയെയാണോ അതോ മത്സരാര്‍ത്ഥികളെയാണോ എന്ന് എന്നെപ്പോലുള്ളവര്‍ക്ക് കണ്‍ഫ്യൂഷന്‍!

ഇതുപോലുള്ള ഒരു യാത്ര തരപ്പെടുത്തുമ്പോള്‍ ഫില്‍ട്ടെറിങ്ങ് തീര്‍ച്ചയായും വേണ്ടിവരും, അതിന് മാനദണ്ടം നിശ്ചയിക്കേണ്ടത് റേഡിയോയാണ്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ അത് സ്വരൂപിക്കാന്‍ എസ്.എം.എസ് പോലുള്ള അംഗീകൃതമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനോടും വിയോജിപ്പില്ല. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ്, റേഡിയോയില്‍ നിന്നും വരുന്ന ഫോണ്‍ കാള്‍ സംബോധന ചെയ്യെണ്ടത് റേഡിയോയുടെ പേരിനൊപ്പം യാത്ര സ്ഥലവും മറ്റും പറഞ്ഞാവണം എന്നൊരു മാര്‍ക്കെറ്റിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഒരു മത്സരാര്‍ത്ഥി പ്രസ്തുത വാചകം പറഞ്ഞത് കേട്ടപ്പോള്‍ കഷ്ടം തോന്നി.


അതിലെന്താണിത്രക്ക് ചൊടിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ക്ക് പങ്കെടുക്കാം പങ്കെടുപ്പിക്കുന്ന റേഡിയോയുടെ പേരും വിളിച്ച് ഫോണ്‍ അറ്റെന്‍ഡ് ചെയ്യാം വേണമെങ്കില്‍ എല്ലയിപ്പോഴും ഏത് ഫോണ്‍ കാളിനും ഇതുപോലെ ചെയ്യാം!. ഇനി മറ്റൊരു കൂട്ടര്‍ ഒരിക്കല്‍ ഇതുപോലെ മറ്റൊരു പരിപാടി സംഘടിപ്പിച്ച്, എന്നും രാവിലെ മൂത്രം കുടിക്കണം അപ്പോള്‍ നിങ്ങള്‍ക്ക് അംഗത്വം കിട്ടും എന്ന് പറഞ്ഞാല്‍ അതു ചെയ്യാനും ആളുണ്ടാവും തീര്‍ച്ച കാരണം വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കാന്‍ തയ്യാറാള്ള ആളുകള്‍ ഉണ്ടെന്ന തിരിച്ചറിവാണല്ലോ ഇതുപോലുള്ളവക്കുള്ള പ്രചോദനമാകുന്നത്.

ചില ന്യൂസ് വായനക്കാര്‍!

ഇന്ന രാവിലെയുള്ള ന്യൂസ് വായന/ ഡിസ്കഷനില്‍ ആസ്ട്രേലിയയില്‍ പോകുന്ന ഡ്രെസ്സ് ഡിസൈന്‍, കുക്കിങ്ങ് പഠന വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമയി ബന്ധപ്പെട്ട് റേഡിയോ ജോക്കി ഷാബു പറഞ്ഞത് ഇന്‍ഡ്യക്ക് തിരിച്ചടിയായെന്നാണ്!

പഠനം എന്ന പേരും പറഞ്ഞ് അന്യദേശത്ത് പാര്‍ട്ട് ടൈം ജോലിചെയ്യാനും സ്ഥിരതാമസമാക്കാനും ഉന്നം വെച്ച് പോകുന്ന കുറച്ച് ബാര്‍ബര്‍ പഠന വിദ്യാര്‍ത്ഥികള്‍ക്കും കുക്കിങ്ങ് പഠനവിദ്യാര്‍ത്തികള്‍ക്കും ആസ്ട്രേലിയ നിയന്ത്രണം വെച്ചതുകൊണ്ട് ഇന്‍ഡ്യക്ക് 'തിരിച്ചടി' എന്നൊക്കെ പറയുന്നത് തിരിച്ചടി എന്ന വാക്കിന്റെ അര്‍ത്ഥമറിയാഞ്ഞിട്ടോ അതോ ഇന്‍ഡ്യയെന്ന മഹാരാജ്യത്തെ മനസ്സിലാക്കാഞ്ഞിട്ടോ?

Labels:

Sunday, February 07, 2010

ഗൂഗിളിനൊരു തുറന്ന കത്ത് ബ്ലോഗറിനും.

എന്റെ പൊന്നാര ചങ്ങായീ ഗൂഗിളേ, ഏത് കോത്തായത്തുകാരനും എത്ര മെയില്‍ ഐഡിയും തുടങ്ങാമെന്നുള്ള പരിപാടിയൊന്ന് നിര്‍ത്തൂ പ്ലീസ്!

കയ്യില്‍ പഞ്ഞികിട്ടിയാല്‍ കൂട്ടിക്കെട്ടി തലയിണവെക്കാനോ , കിടക്കയാക്കാനോ, പനിവന്നാല്‍ നെറ്റിയില്‍ വെള്ളം ഒഴിച്ച് വെക്കാനോ , ഊതിപറപ്പിച്ച് കളിക്കാനോ , വെള്ളം ഇറ്റിറ്റായി വായില്‍ ഒഴിക്കാനുമൊക്കെ ഉപയോഗിക്കുന്നവരാണെന്ന് തോന്നിയിട്ടാവും നിങ്ങള്‍ ഇതുപോലുള്ള സൗകര്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കുന്നു എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി,

വലത്തെ അയല്‍‌പക്കത്തുള്ളവന്റെ കക്കൂസില്‍ മുക്കി ഇടത്തെ അയല്‍‌പക്കത്തുള്ളവന്റെ മൂക്കില്‍ വെക്കാന്‍ മുമ്പിലുള്ള അയല്‍‌ക്കാരനോട് പിന്നിലെ അയല്‍‌ക്കാരന്റെ പഞ്ഞി മോഷ്ടിക്കുവാന്‍ പഞ്ഞികൊടുക്കുന്നവരാണ് ഇന്നുള്ളവര്‍ എന്ന് തിരിച്ചറിയുക!

അതുകൊണ്ട് ദയവായി ഒരാള്‍ക്ക് എത്ര ഗൂഗിള്‍ അക്കൗണ്ട് വേണമെങ്കിലും തുടങ്ങാമെന്ന സൗകര്യം ദയവായി പിന്‍‌വലിച്ചാലും. ഒരാള്‍ക്ക് ഒരു ഐഡി, കൂടിയാല്‍ രണ്ട്. ഒരു ഐഡി തുടങ്ങാന്‍ ഇന്‍‌വിറ്റേഷന്‍ വേണമെന്ന് നിര്‍ബന്ധമാക്കിയാലും.ദിവസവും നൂറ് കണക്കിന് മലയാളം ബ്ലോഗ് ഐഡികള്‍ തുടങ്ങുന്നത് നിര്‍ത്തലാക്കാന്‍ അതേ ഒരു മാര്‍ഗ്ഗമായി ഞാന്‍ കാണുന്നുള്ളൂ.

സുന്ദര സ്വപ്നം!

ഒരു വ്യക്തിക്ക് ഒരു ജി.മെയില്‍ അക്കൗണ്ട് = ഒരു ബ്ലോഗര്‍ ഐഡി
ജി മെയില്‍ അക്കൗണ്ട് ഇന്‍‌വിറ്റേഷന്‍ കണ്ട്രോള്‍ഡ് റെജിസ്റ്റ്രേഷന്‍

ഹോ! ആലോചിക്കുമ്പോളേ കുളിര് കോരുന്നു! പക്ഷേങ്കില് ഇതൊക്കെ നടക്കുമോ?
നടപ്പിലാക്കിയാല്‍ ഗൂഗിളേ സത്യായിട്ടും അനക്ക് പുണ്യം കിട്ടും! ഞമ്മക്ക് ത്തിരി സമാധാനവും ;)

Labels:

Thursday, January 28, 2010

ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!

യോഗ്യതകള്‍:

1.അറബി ഭാഷയില്‍ നിന്നുള്ള പേരായിരിക്കണം.
2.ചെറുതോ വലുതോ ആയ ഒരു കുറ്റവും ഇന്നേവരെ ചെയ്തവനാകരുത്
3.ഒരിക്കല്‍ പോലും പോലീസ് സ്റ്റേഷനില്‍ ഇന്നേവരെ പോയവനായിരിക്കരുത്.
4.ജോലി ചെയ്ത/ കച്ചവടം ചെയ്ത വരുമാനത്തില്‍ ജീവിച്ചവനായിരിക്കണം.
5.ബാങ്ക് ലോണ്‍ ഉള്ളത് കുഴപ്പമില്ലെങ്കിലും ഒരിക്കല്‍ പോലും മാസഘടു തെറ്റിച്ചവനായിരിക്കരുത്.
6.തനിക്ക് കൂടുതല്‍ വയസ്സുള്ളവരെ ബഹുമാനിക്കുന്നവനായിരിക്കണം
7.ബാപ്പയേയും ഉമ്മയേയും സഹോദരങ്ങളേയും സ്നേഹിക്കുന്നവനും നോക്കുന്നവനും ആകണം
8.മറ്റുസമുദായക്കാരോട് വളരെ സ്നേഹത്തില്‍ ജീവിക്കുന്നവായിരിക്കണം.
9.ഇന്‍ഡ്യന്‍ ഭരണ ഘടന അക്ഷരം പ്രതി അനുസരിക്കുന്നവനായിരിക്കണം.
10.കള്ള് കുടിക്കുന്നവനും വ്യഭിചരിക്കുന്നവനും ആയിരിക്കരുത്.
11.ദൈവ/മത വിശ്വാസിയായിരിക്കണം എന്നാല്‍ അന്ധവിശ്വാസിയാവരുത്.
12.മതത്തിലെ അനാചരങ്ങളെ ഉള്‍ക്കൊള്ളാത്തവനായിരിക്കണം.
13.പൗരോഹത്യത്തെ അംഗീകരിക്കുന്നവനാവരുത്.
14.സൗദി തുടങ്ങിയ രാജ്യങ്ങളോട് മറ്റൊരു രാജ്യമെന്നതില്‍ കൂടുതല്‍ യാതൊരു പ്രത്യേകതയും ഉള്ളവനായിരിക്കരുത്.

ഇത്രയും ഉണ്ടെങ്കില്‍ ഭീകരവാദിയാവാന്‍ നിങ്ങള്‍ യോഗ്യത നേടിക്കഴിഞ്ഞു: ഇനി വേണ്ടത് ഒരു കാരണമാണ്
കാരണം പലപ്പോഴും ഉണ്ടാകും ഈയിടെ ഒരു കാരണമുണ്ടായിട്ടുണ്ട്, ഉപയോഗപ്പെടുത്തുക!

മുഖം മൂടി പര്‍ദ്ദയിട്ടാല്‍ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കാനാവില്ലെന്നും അതിനാല്‍ മുഖം മൂടി പര്‍ദ്ദയിടുന്നവര്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ മുഖം മൂടി മാറ്റണം അല്ലാത്തപക്ഷം വോട്ട് ചെയ്യെണ്ട എന്ന തരത്തിലുള്ള ഒരു നിയമം വന്നിട്ടുണ്ട്. എന്നാല്‍ ഇത് മുസ്ലീമിനെതിരെയാണെന്ന് പറഞ്ഞ് അപ്പീലിന് ഒരു ചെറിയ കൂട്ടം മുസ്ലീം പേരുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

അതിന് കോടതി തീര്‍പ്പാക്കുകയോ ആകാതിരിക്കുകയോ ചെയ്യട്ടെ, അതൊക്കെ കോടതി ചെയ്യും. നിങ്ങള്‍ അതു നോക്കണ്ട. സാമാന്യ ബോധമുള്ള ആര്‍ക്കും യോജിക്കാവുന്ന, യാതൊരുതരത്തിലും ഇസ്ലാം മതത്തോട് അനീതി പുലര്‍ത്താത്ത, ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും സ്വാഗതം ചെയ്ത ഈ നിയമത്തെ നിങ്ങള്‍ മൂകമായി സ്വാഗതം ചെയ്താല്‍ പോര, എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നു എന്ന് സത്യസന്ഥമായി പ്രകടിപ്പിക്കുക! പോസ്റ്റിടാം അല്ലെങ്കില്‍ പോസ്റ്റിന് കമന്റിടാം.

ചെയ്യുന്നത് വങ്കത്തരമാണെന്ന് അറിയാവുന്ന അപ്പീലിന് പോയവര്‍ പോലും താങ്കളുടെ അഭിപ്രായത്തെ കണ്ടില്ലെന്ന് വെച്ചേക്കാം എന്നാല്‍ മറ്റുചിലര്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. അവര്‍ നിങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യും!

ഒരു ശതമാനം മാത്രമാണ് അപ്പീലിനുപോയവരെങ്കില്‍ പോലും യഥാര്‍ത്ഥ മുസ്ലീം നിയമം പാലിക്കുന്നവര്‍ ആ ഒരു ശതമാന മാണെന്നൊക്കെ പറഞ്ഞേക്കാം. നിങ്ങള്‍ അപ്പോഴും കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടിരിക്കും. പക്ഷെ കേള്‍ക്കുന്നവന്‍ സമ്മതിക്കില്ല; നിങ്ങളല്ല മറിച്ച് അപ്പീലിന് പോയവരാണ് ശെരി എന്ന തരത്തില്‍ പിന്നേയും പിന്നേയും പറഞ്ഞുകൊണ്ടിരിക്കും, നിങ്ങള്‍ സൗദിയിലോ പാക്കിസ്ഥാനിലോ പോകണം എന്ന് പറയും!

അപ്പോള്‍ നിങ്ങള്‍ പറഞ്ഞിരിക്കണം: ' സുഹൃത്തേ ഞങ്ങള്‍ ആ ചെറുഗ്രൂപ്പ് പറഞ്ഞതിനെ എതിര്‍ക്കുന്നവരാണ്, അവര്‍ സത്യമല്ല പറയുന്നത്, ഇസ്ലാം മതത്തില്‍ ഇല്ലാത്ത അല്ലെങ്കില്‍ അപ്രധാനമായ ഒരു കാര്യത്തെ മുന്‍ നിര്‍ത്തിയാണ് അപ്പീലിന് പോയത് ഞങ്ങള്‍ അവര്‍ക്കൊപ്പമല്ല' പല കാര്യങ്ങള്‍ പറഞ്ഞ് അവസാനം നിങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ പൂര്‍ണ്ണമായും യോഗ്യത നേടിക്കഴിഞ്ഞു:

മറന്നു, നിങ്ങള്‍ എന്തിനാണ് ഭീകരവാദി ആവുന്നത് പറഞ്ഞില്ലല്ലോ പറയാം: ഭീകരവാദത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഭീകരവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍!

Labels:

Tuesday, January 26, 2010

ഖല്ലി വല്ലി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുബായിലെ റോടുകളിലൂടെ പോകുന്ന വാഹനങ്ങളുടെ സ്പീഡ് ചെക്ക് ചെയ്യുന്ന റഡാര്‍ കേമറകള്‍ വളരെ കുറവായിരുന്നു. ദുബായ് അബുദാബി ഹൈവേയായ ഷെയിക്ക് സായിദ് റോടില്‍ ട്രേഡ് സെന്റര്‍ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ എന്നാണോര്‍മ്മ.

100 km/Hr കൂടിയ വേഗത അനുവദിച്ചിരുന്ന ഈ ഹൈവേയില്‍ 20% ടോളറന്‍സും അനുവദിച്ചിരുന്നു അതായത് 120 km/Hr കൂടിയ വേഗതയില്‍ കാറോടിച്ചാല്‍ മാത്രമേ കേമറ ഫോട്ടോ എടുക്കുകയും നൂറ് ദിര്‍ഹം ഫൈന്‍ ഈടാക്കുകയും ചെയ്യുകയുള്ളു. ഈ ഹൈവേയുടെ തുടക്കത്തില്‍ രണ്ട് വശത്തുമായി കുറച്ച് കെട്ടിടങ്ങള്‍മാത്രമാണുണ്ടായിരുന്നത് അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ നില്‍ക്കുന്നയിടം കഴിഞ്ഞാല്‍ 120 km/Hr അനുവദനീയമാണ് മാത്രമല്ല അബുദാബി ബോര്‍ഡര്‍ വരെ അധികം കേമറകള്‍ ഉണ്ടായിരുന്നില്ല. ബോര്‍ഡര്‍ കഴിഞ്ഞാല്‍ അബുദാബി വരെയുള്ള നൂറ്റമ്പത് കിലോമീറ്ററില്‍ അവിടവിടെ കേമറകള്‍ ഉണ്ടെങ്കിലും അക്കാലത്തൊന്നും 160 km/Hr വരെ പ്രവര്‍ത്തിക്കാറില്ലായിരുന്നു എന്നാണനുഭവം.


കാലം പോകുന്നതനുസരിച്ച് കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു, അപകടങ്ങള്‍ കൂടി മരണങ്ങളും സീരിയസ് അവസ്ഥകളും ഉണ്ടായിക്കൊണ്ടിരുന്നു. ദുബായ് ട്രാഫിക് കണ്ട്രോള്‍ ബോര്‍ഡ് വിലയിരുത്തലില്‍ നിന്നും അപകടത്തിനുള്ള പ്രധാന കാരണം ഓവര്‍ സ്പീഡ് ആണെന്ന് കണ്ടു. അതുകൊണ്ട് തന്നെ വേഗത കുറക്കാന്‍ പല രീതിയിലും അവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കണിശമായി പിന്‍പറ്റാന്‍ ആളുകളെ അവബോധിപ്പിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് കേമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും വന്നുകൊണ്ടിരുന്നു.


ഷെയിക്ക് സായിദ് റോടിന്റെ തുടക്കത്തില്‍ കുറച്ച് കെട്ടിടങ്ങളുണ്ടായിരുന്നതില്‍ നിന്നും ജബല്‍ അലില്‍ വരെ കെട്ടിടങ്ങള്‍ റോടിന്റെ രണ്ട് വശത്തും പുതിയതായി ഉണ്ടായി , റോടില്‍ വാഹനങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചു , അപകടവും! ഓരോ വര്‍ഷവും ഇവാലുവേഷനും പുതിയ നടപടികളും തുടര്‍ന്നു. സ്പീഡ് ലിമിറ്റ് ടോളറന്‍സ് 20% ത്തില്‍ നിന്നും 10% ആയി കുറച്ചു. അതായത് 100 km/Hr അനുവദനീയമുള്ളിടത്ത് 120 km/Hr ന് പകരം 110 km/Hr വേഗതയില്‍ കാറോടിക്കുമ്പോള്‍ കേമറ ഫോട്ടോ എടുത്ത് ഫൈന്‍ ഇടാന്‍ തുടങ്ങി!

വിലയിരുത്തലുകള്‍ പിന്നേയും നടന്നു, നിയമം കര്‍ശനമാക്കാന്‍ ഫൈന്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി. അതായത് 100 km/Hr ലിമിറ്റുള്ളിടത്ത് 110 km/Hr ഓടിച്ചാല്‍ ചുമത്തുന്ന ഫൈനും 120 km/Hr ചുമത്തുന്നതും 150 km/Hr ചുമത്തുന്നതും വളരെ വ്യത്യാസമാക്കി.

ഒരു കാലത്ത് ഷെയിക്ക് സായിദ് റോടിലൂടെ 150 km/Hr ല്‍ ' ഖല്ലി വല്ലി 100 ദിര്‍ഹം ' എന്ന് വീമ്പിളക്കി കാറോടിച്ചിരുന്നവന് ഇന്നത് ചെയ്യാനാവുന്നില്ല കാരണം ഇന്നത് ചെയ്താല്‍ ഒരു മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം തന്നെയങ്ങ് ഫൈനിനത്തില്‍ പോകും. അന്ന് ' ഖല്ലി വല്ലി ' എന്ന് പറഞ്ഞവന്‍ ഇന്ന് പറയുന്നത് മറ്റൊന്നാണ്, , ' പൈസ പിടുങ്ങാന്‍ ഇവന്മാര്‍ ഓരോന്ന് കൊണ്ട് വരുന്നത് കണ്ടില്ലേ! '
ചിലര്‍ സ്വല്പ്പം കൂടി കടക്കും ' ഇവര്‍ക്കൊക്കെ പിച്ചയെടുത്തൂടേ!? ' എന്ന് ചോദിക്കും ഒപ്പം ഒരു വാക്കും ചേര്‍ക്കും ചിലര്‍, ' നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുമോ ഈ അഹങ്കാരം! '.

ഓരോ റോടിലും തുടക്കത്തില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് അനുവദിച്ചിട്ടുള്ള സ്പീഡ് ; വലിയ ബോര്‍ഡില്‍ എഴുതിയിട്ടുണ്ട് ' ഈ റോഡ് റഡാറില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ' ഇതിനൊക്കെ പുറമെ ഓരോ കേമറക്ക് മുമ്പും ' ശ്രദ്ധിക്കൂ മുമ്പില്‍ റഡാര്‍ കേമറയുണ്ട്' എന്ന വലിയ ബോര്‍ഡ് വെച്ചിട്ടുണ്ട്.ഇതിനൊക്കെ പുറമെ ഓരോ ദിവസവും പേപ്പറിലും റേഡിയോയിലും തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടേയും ട്രാഫിക് ബോര്‍ഡ് അവബോധവും നടത്തുന്നുണ്ട്.

ഈ വിമര്‍ശകര്‍ എന്ന പേരില്‍ അധിക്ഷേപിക്കുന്നവര്‍ ഇതൊന്നും കാണാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ ഒന്നുമല്ല, വിമര്‍ശനമെന്ന പേരില്‍ അവര്‍ നടത്തുന്ന അധിക്ഷേപത്തിന് കണ്ണെന്തിന്? കാതെന്തിന്? വായ മാത്രം മതിയല്ലൊ!

രാജാവിനേക്കാള്‍ രാജഭക്തികൂടിയിട്ടൊന്നുമല്ല ഇന്നലെ ഒരു പഴയ പരിചയക്കാരന്‍ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്; ' ഇവരൊന്നും നേരാവില്ല റോടില്‍ കേമറവെച്ച് ആളുകളെ കൊള്ളയടിക്കയല്ലെ?' ' പിന്നീട് ദീര്‍ഘനിശ്വാസം; ആ എന്ത് ചെയ്യാം അവരുടെ നാടല്ലെ എല്ലാം സഹിക്കതന്നെ!'അദ്ദേഹത്തിന് രണ്ട് ദിവസം മുമ്പ് എണ്ണൂറ് ദിര്‍ഹം ഫൈനടിച്ചത്രെ!

Labels:

Sunday, January 24, 2010

അമ്മയെ തല്ലിയാലും!

രണ്ടാം തവണയാണ് ഒരു ബ്ലോഗ് എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ആദ്യത്തെ തവണ സന്തോഷത്തോടെയായിരുന്നെങ്കില്‍ ഇത്തവണ അതല്ല കാരണം പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നത് എന്നതുതന്നെ.

പ്രതീക്ഷിക്കുന്നത് കിട്ടാതിരിക്കുന്നത് പ്രതീക്ഷിച്ചവന്റെ കുഴപ്പമല്ലെ എന്ന് ചിന്തിക്കുന്നവരോട് , പ്രതീക്ഷ അര്‍പ്പിച്ചത് ഒരു വ്യക്തിയില്‍ നിന്നല്ല മറിച്ച് അധ്യാപകരുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് രണ്ടും രണ്ടാണ്.
ഇത്രയും മുഖവുരക്ക് കാരണം ഇന്ന് പ്രസ്തുത ബ്ലോഗില്‍ വന്ന ഒരു പോസ്റ്റാണ്.

അധ്യാപകര്‍ എന്നാല്‍ കാര്യങ്ങളെ സ്വതന്ത്രമായി സമീപിച്ച് കാര്യങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കി വിലയിരുത്തുന്നവരാവണം എന്നതാണ് എന്റെ ആഗ്രഹം അത്തരം ആളുകള്‍ മാത്രമെ അധ്യാപകരാവാന്‍ യോഗ്യരാവുന്നുള്ളൂ ചുരുങ്ങിയത് എന്റെ കാഴ്ചപ്പാടില്‍. ഒരു കക്ഷിരാഷ്ട്രീയക്കാരനെപ്പോലെയോ മതവാതിയെപ്പോലെയോ നിരീശ്വരവാദിയെയെപ്പോലെയോ ആവരുത്. തീര്‍ച്ചയായും രാഷ്ട്രീയമില്ലാത്തവരായിരിക്കണം അധ്യാപകര്‍ എന്നൊരിക്കലും വിവക്ഷിച്ചില്ല എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും വര്‍ഗീയതക്കുമൊക്കെ പുറത്തായിരിക്കണം അധ്യാപകന്റെ നിലപാടുകള്‍.

ഒരധ്യാപക കൂട്ടായ്മയില്‍ ഇതുപോലൊരു പാതി-വിവരപോസ്റ്റ് പോസ്റ്റാക്കി, സദാചാരമാനദണ്ടത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്ന സാദാ ബ്ലോഗറായി അധ്യാപകന്‍(ര്‍) മാറുന്ന ദയനീയ കഴ്ചയാണ് എന്റെ ദുഖത്തിന് കാരണം.

ഈ പോസ്റ്റ് ഈയിടെ മറ്റൊരു ബ്ലോഗര്‍ പോസ്റ്റാക്കിയിരുന്നു. കണ്ട / അറിഞ്ഞ / കേട്ട ഒരു കാര്യം ഒരു ബ്ലോഗര്‍ പോസ്റ്റുന്നതില്‍ ഒരു തെറ്റുമില്ല. ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെങ്കില്‍ പോലും പ്രസ്തുത ബ്ലോഗറുടെ സ്വാതന്ത്ര്യമായേ അതിനെ കാണേണ്ടതുള്ളു. എന്നാല്‍ അധ്യാപകരുടെ ഒരു കൂട്ടായ്മ ഇതേ വിഷയം ഒരു വ്യക്തി ബ്ലോഗര്‍ ചെയ്യുന്നതുപോലെ ആകുമ്പോഴാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നത്.

കുട്ടികളുമായി ബന്ധപ്പെട്ട ഒരു വിഷയം ഒരു സാധാരണക്കാരനെ അപേക്ഷിച്ച് അധ്യാപകന്‍ കൂടുതല്‍ ശ്രദ്ധിക്കും, അവിടെ ദേശത്തിനോ രാജ്യത്തിനോ ഒക്കെയുള്ള പ്രാധാന്യം തുലോം കുറവാണ്. അതുകൊണ്ട് തന്നെ സൗദി അറേബ്യ എന്ന ഒരു പുറം രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ലഭ്യമായ മാര്‍ഗ്ഗത്തിലൂടെ ആളുകളെ അറിയീക്കുന്നതില്‍ തെറ്റൊന്നുമില്ല തന്നെ. എന്നാല്‍ എങ്ങിനെ, എന്തുദ്ദേശത്തില്‍ ,എന്തടിസ്ഥാനത്തില്‍ ആര് അവതരിപ്പിക്കുന്നു എന്നതാണ് ശെരിയും തെറ്റും തീരുമാനിക്കുന്നത്.


'ഒരു സ്കൂളില്‍ നടന്ന ശിക്ഷാനടപടി നോക്കൂ' എന്ന തലത്തില്‍ ആളുകളെ അറിയീക്കാനാണെന്ന വ്യാജ്യേനയാണ് പോസ്റ്റ് അവതരിപ്പിക്കുന്നത്. ഭീകരമായ ശിക്ഷാ നടപടി എന്ന് എഴുതുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. തെറ്റിനെ വളരെ നിസ്സാരവല്‍ക്കരിച്ച് ശിക്ഷയെ അതിഭീകരമാക്കി അവതരിപ്പിക്കുന്നു. ശിക്ഷ ലഭിച്ച പ്രവൃത്തിയെപ്പറ്റി കൂടുതലൊന്നും പോസ്റ്റില്‍ ലഭ്യമല്ല (അറിയുന്നില്ല) , എന്നാല്‍ ശിക്ഷയെപ്പറ്റി വളരെ വ്യക്തമായും ലഭ്യമാണ്. പ്രവൃത്തിയെപറ്റി പൂര്‍ണ്ണമായ വിവരമില്ലാതെ(അടിസ്ഥാനപ്പെടുത്താതെ) ശിക്ഷയെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നു! പിന്നീട് അമ്മയെതല്ലിയാലും രണ്ടല്ലെ അപ്പോ ഇതിനേയും ന്യായീകരിക്കാന്‍ ആളുണ്ടാവും എന്ന് പോസ്റ്റുടമ സഹതപിക്കുന്നു അതോ പരിഹസിക്കുകയോ?

പോസ്റ്റിനെ കുറിച്ച് വിലയിരുത്തുന്നതിന് മുമ്പ്, ഇതുപ്പൊലുള്ള പോസ്റ്റുകള്‍ ഇനി പ്രസിദ്ധീകരിക്കുമ്പോള്‍ ഉദ്ദേശശുദ്ധി സ്വയമെങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന ഒരു വിനീത അഭ്യാര്‍ത്ഥനയുണ്ട് കാരണം അധ്യാപകര്‍ക്ക് വില നല്‍കുന്ന ഒരുവനായതുകൊണ്ട്തന്നെ!

വിഷയത്തിലേക്ക്!

'അമ്മയെ തല്ലിയാലും രണ്ടഭിപ്രായം' എന്ന നല്ല പ്രയോഗത്തെ ' അമ്മയെതല്ലിയാലും രണ്ടഭിപ്രായം അല്ലെ? ' എന്ന് പരിഹാസ്യത്തോടെ ദുഖത്തില്‍ ചോദിക്കുന്ന കപട സദാചാരക്കാരാണ് വഷളാക്കിയത്.

കാര്യങ്ങളെ വിലയിരുത്താന്‍ നിര്‍ബന്ധമായും അടിസ്ഥാനപ്പെടുത്തേണ്ടതിനെയെല്ലാം മറന്ന്, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നു. കപടസദാചഅരത്തെ മുന്‍ നിര്‍ത്തി വിധിക്കുന്നു ഭാഗ്യവശാല്‍ ഇവര്‍ക്ക് ഒറ്റ വിധിയേ ഉള്ളൂ 'തെറ്റ്' ശെരി ഇവര്‍ക്കില്ല തന്നെ! ഇവിടേയും സംഭവിച്ചത് അതുതന്നെ!

ഒരു കൊച്ചുകുട്ടി എന്ന വൈകാരികത ഒരു വശത്ത്, മറുവശത്തോ രണ്ട് വര്‍ഷം തടവ് പിന്നെ കുറെ ചാട്ടവാറടിയും(?) ഓ ഭയങ്കരം മഹാ അപരാധമല്ലെ ഇത് അവര്‍ വിധിച്ചു കഴിഞ്ഞു പിന്നെ ഒരു പരിഹാസം ' അല്ല ഇതിനെ ന്യായീകരിക്കുന്നവരും കാണും അമ്മയെ തല്ലിയാലും രണ്ടാണല്ലോ!'

ഇല്ല ബഹുമാന്യ അധ്യാപകരെ, അമ്മയെ തല്ലിയാലും അച്ഛനേ തല്ലിയാലും ശെരിയായി വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കാണൂ അല്ലെങ്കില്‍ ഉണ്ടാകൂ പക്ഷെ ബന്ധം/ പ്രായം/ തുടങ്ങി പതിനായിരം വൈകാരികങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കാണും ഉദാഹരണം ഈ പോസ്റ്റുതന്നെ!
ഇവിടെ ഞാന്‍ വിധിക്കുന്നില്ല കാരണം എനിക്കാവശ്യമായ വിവരങ്ങള്‍ ഇല്ല എന്നതുതന്നെ! അത് കൊണ്ട് തന്നെ ഞാന്‍ മൂന്നാമത്തെ കൂട്ടത്തില്‍ പെടുന്നു അതായത് തീരുമാനിക്കാനുള്ള വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തെറ്റെന്നും ശെരിയെന്നും പറയുന്നില്ല. നിങ്ങളെപ്പോലുള്ളവര്‍ക്ക് അടിസ്ഥാനം പ്രായം vs ശിക്ഷ മാത്രമാണ് അപ്പോള്‍ വിധിയും എളുപ്പമാണ്. നിങ്ങള്‍ വിധിക്കൂ പക്ഷെ മറ്റുള്ളവരെ പരിഹസിക്കരുത് കാരണം അപ്പോള്‍ നിങ്ങള്‍ കപടസദാചാരത്തിന്റെ കാവല്‍ഭടന്മാരായി തരം താഴുന്നു.

മനുഷ്യന്റെ ഏറ്റവും അടുത്ത-പാവനമായ- ബന്ധമുള്ളത് നൊന്ത് പെറ്റ കുറെ സഹിച്ച അയാളുടെ അമ്മയുമായാണ്. ആ ഒരൊറ്റ കാരണം കൊണ്ട് അവരെ എന്തിന്റെ പേരിലായാലും മകന്‍ അടിക്കാന്‍ പാടില്ല എന്ന വിധി ധിക്കാരികളുടേയും കപട സദാചാരകാവല്‍ ഭടന്‍ മാരുടേതുമാണ്. അതുകൊണ്ടാണ് അമ്മയെ തല്ലിയാലും ഒരു വാക്കേ പാടുള്ളൂ എന്ന് ആഗ്രഹിക്കാന്‍ കാരണം.

അവരാവട്ടെ ചെയ്ത പ്രവൃത്തിയെ വിലയിരുത്താതെ അമ്മ എന്ന ഒറ്റ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമ്മക്കൊപ്പം നിന്ന് തീരുമാനമെടുക്കുന്നു വിധിക്കുന്നു എന്തുതന്നെയായാലും മകന്‍ അമ്മയെ അടിക്കാന്‍ പാടില്ല! കാര്യങ്ങള്‍ ശെരിയായി വിശകലനം ചെയ്തപ്പോള്‍ മകനൊപ്പം നില്‍ക്കേണ്ടിവന്നവരെ പരിഹസിച്ചീ ചോദ്യം ചോദിക്കുന്നു. അമ്മ ചെയ്ത വേശ്യാവൃത്തിയെ ഇക്കൂട്ടര്‍ കാണുന്നില്ല അറിയുന്നില്ല, ഇവര്‍ കാണുന്നത് മകന്‍ അമ്മയെ അടിച്ചത് മാത്രമാണ്!

മകന്‍ അമ്മയെ അടിച്ചാല്‍ മകന്‍-അമ്മ ബന്ധമല്ല ആദ്യം നോക്കേണ്ടത്. അമ്മ ചെയ്ത പ്രവൃത്തിയാണ്. ചെയ്ത പ്രവൃത്തിയും ബന്ധവും എല്ലാം ഉള്‍ക്കൊണ്ട് വിശകലനം ചെയ്ത് വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കിട്ടൂ അത് മകനൊപ്പമാകാം അമ്മക്കൊപ്പമാകാം. എന്നാല്‍ വൈകാരികമായി നിലപാടെടുക്കുമ്പോള്‍ രണ്ടഭിപ്രായം വരും സ്വാഭാവികം അത് മകന്റേയോ അമ്മയുടേയോ തെറ്റല്ല നിലപാടെടുക്കുന്നവുടേതാണ്.

ഈ പോസ്റ്റില്‍ വിഷയമായ ശിക്ഷയും പണ്ട് നമ്മുടെ കേരളത്തില്‍ മലയാളം പറഞ്ഞതിനുള്ള ശിക്ഷയും തമ്മില്‍ കോറിലേറ്റ് ചെയ്തത് രസിച്ചു. അവിടെ എന്റെ അഭിപ്രായവുമായി സാമ്യമുള്ളതിനാലാണ് ഈ പോസ്റ്റിട്ടതും.

സൗദിയില്‍ നടന്ന കൊച്ചുകുട്ടി മോബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ലഭിച്ച ശിക്ഷയെപ്പറ്റി, എനിക്കൊരഭിപ്രായം പറയാനുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും ലഭ്യമല്ല. പോസ്റ്റില്‍ തന്നെ പറയുന്നു കുട്ടിയുമായി പ്രിന്‍സിപ്പല്‍ പിടിവലി നടന്നിട്ടുണ്ടെന്ന്! അതെന്തോ ആവട്ടെ, അവിടെ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥചിത്രമില്ലാതെ എന്തിനാ സാറന്മാരെ ഇതുപോലെ വിധിക്കുന്നത്? സൗദി അറേബിയയെ ഇസ്ലാമുമായി കൂട്ടിക്കെട്ടാമെന്നതാണോ അതോ മുകളില്‍ സൂചിപ്പിച്ച സദാചാരമാണോ ചേതോവികാരം? എന്തുതന്നെയായാലും ഒരു വാര്‍ത്ത ബ്ലോഗില്‍ പോസ്റ്റുന്നതില്‍ ഒരു അഭിപ്രായക്കേടുമില്ല എന്നാല്‍ വിധിക്കുമ്പോള്‍ കുറച്ച് അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കീ വിലയിരുത്തുചെയ്യണമെന്ന ആഗ്രഹമുണ്ട് കാരണം ഈ ബ്ലോഗ് കുറെ അധ്യാപകരുടെ ഒരു കൂട്ടായ്മയല്ലെ ഒരധ്യാപകന്റെ സ്വകാര്യബ്ലോഗല്ലല്ലോ , അല്ലെ?

Labels:

Wednesday, January 20, 2010

ചിലര്‍ ചില സമയങ്ങളില്‍!

പൊന്നാനി എം.ഇ.എസ് കോളേജിലെ നാരായണന്‍ മാഷുടെ വിഷയം മലയാളമാണ്. 
അദ്ദേഹത്തിന് ഡിഗ്രിയുള്ളതും മലയാളം എം.എ യിലാണ്. കണക്കും ശാസ്ത്രവുമൊക്കെ അടിസ്ഥാനമായി അദ്ദേഹത്തിന് അറിവുണ്ട് എന്നതും ശെരിതന്നെ എന്നാല്‍ റിലേറ്റിവിറ്റി തിയറത്തെപ്പറ്റി അറിയാനും ഓപ്റ്റിക്കല്‍ കേബിളും കോപ്പര്‍ കേബിളും തമ്മിലുള്ള ഗുണദോഷങ്ങളെപ്പറ്റി മനസ്സിലാക്കാനും അദ്ദേഹത്തെയല്ല ഊര്‍ജ്ജ തന്ത്രത്തില്‍ ഡിഗ്രിയുള്ള , വത്സലടീച്ചറെയാണ് സമീപിക്കേണ്ടത്. വയര്‍ ലെസ്സ് കമ്മ്യൂണിക്കേഷനെപ്പറ്റി നാരായണന്‍ മാഷ് വിഡ്ഡിത്തരം പറഞ്ഞു എന്ന് പറയുന്നവനാണ് യഥാര്‍ത്ഥത്തില്‍ വിഡ്ഡി. ഒപ്പം വായിക്കാവുന്നത്!

Labels:

Wednesday, January 13, 2010

ചില ബ്ലോഗര്‍ മാരുടെ കാര്യം!

എന്റെ ബ്ലോഗില്‍ പ്രതിപാതിക്കാന്‍ മാത്രം ഗുണ/ദോഷമോ ഉണ്ടായിട്ടല്ല താത്പര്യമില്ലെങ്കില്‍ പോലും ചിലവ്യക്തികളേയോ /കാര്യങ്ങളെപറ്റിയോ പോസ്റ്റിടേണ്ടിവരുന്നത് ചിലരുടെ തെറ്റായ നടപടികള്‍ സൂചിപ്പിക്കാനാണ്.

വ്യക്തിയിലധിഷ്ടിതമാണെങ്കിലും പൊതു മാധ്യമമായ ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലീഷ് ചെയ്തതാല്‍ പിന്നീട് പ്രസ്തുത പോസ്റ്റില്‍ ബ്ലോഗര്‍ക്കുള്ള അവകാശവും വായനക്കാരനുമുള്ള അവകാശവും തമ്മില്‍ ഒറ്റ വ്യത്യാസമേയുള്ളൂ പോസ്റ്റിന്‍ മേലുള്ള അഡ്മിന്‍ പവര്‍!

ഒരു പോസ്റ്റില്‍ സ്വന്തം ഐഡെന്റിറ്റി വ്യക്തമാക്കി അഭിപ്രായം പറയുന്ന ബ്ലോഗറുടെ കമന്റിനെ എന്തിന്റെ പേരിലായാലും അഡ്മിന്‍ പവര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യുന്നത് വലിയ കാര്യമല്ലെന്ന് ചില ബ്ലോഗര്‍മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ബ്ലോഗില്‍ പോസ്റ്റ് വന്നാല്‍ വായിക്കുന്നവന്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം, ചില പ്രത്യേക വ്യക്തികള്‍ക്കാണ് പോസ്റ്റെന്നുണ്ടെങ്കില്‍ ബ്ലോഗിനെ അവര്‍ക്ക് വേണ്ടിമാത്രമാക്കുന്നതാണ് അതിന്റെ രീതി.

പോസ്റ്റെഴുതുക എന്നിട്ട് സകല അഗ്രിഗേറ്ററിലും പ്രദര്‍ശിപ്പിക്കുക കമന്റുകള്‍ പൊതു ഗ്രൂപ്പിലേക്ക് കടത്തിവിടുക. അസഹ്യമായ വല്ല അഭിപ്രായ പ്രകടനവും കണ്ട് പ്രതികരിച്ചാല്‍ ' ഞങ്ങള്‍ കുറച്ചാളുകള്‍ ' ചര്‍ച്ചിക്കുകയാണെന്ന് പറഞ്ഞ് മറ്റുള്ളവരുടെ അഭിപ്രായത്തെ ഒഴിവാക്കുക!

എന്റെ കമന്റിന് എനിക്ക് നല്ല വിലയുള്ളതിനാല്‍ വീണ്ടും ഇവിടെ പോസ്റ്റുന്നു
!

Labels:

Monday, January 11, 2010

സക്കറിയാ ഇത് വേണ്ടായിരുന്നു!

താങ്കളുടെ അഭിപ്രായം പൊതുവേദിയില്‍ പ്രകടിപ്പിച്ചതിന് താങ്കളെ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ കയ്യേറ്റം ചെയ്തതായി വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു.

അവര്‍ ഡി.വൈ.എഫ്.ഐ ക്കാരാകയാല്‍ ഭരണവും പോലീസും അവരുടേതാണെന്നും അതുകൊണ്ട് തന്നെ പരാതികൊടുത്താല്‍ വാദി പ്രതിയായി താന്‍ ഉള്ളില്‍ കിടക്കേണ്ടിവരും അതുകൊണ്ട് അങ്ങിനെ ചെയ്യുന്നില്ലെന്നും പറഞ്ഞല്ലോ!

താങ്കളുടെ നിലപാട് ഭരിക്കുന്നവരോടുള്ള വിശ്വാസക്കുറവായി വിലയിരുത്തപ്പെടും അതാവട്ടെ തന്നെ കയ്യേറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിനേക്കാള്‍ കേമമാണ് എന്ന ഉദ്ദേശത്തിലാണെങ്കില്‍ പോലും എനിക്കോ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്കോ വിയോജിപ്പാണുള്ളത്!

കാരണം,

ജനമറിയുന്ന , സം‌സ്കാരിക-സാഹിത്യപ്രവര്‍ത്തകന്‍/ കര്‍ത്താവായ താങ്കളെപ്പോലുള്ള ഒരാളോട് ഇതുപോലുള്ള ഒരു ഗുണ്ടായിസം നടന്നിട്ട് അതിനോട് പരാതിയില്ലാ എന്നത് ഒന്നുകില്‍ താങ്കളിലെ ഭീരുത്വമായികാണുന്നു അത് എന്നെപ്പോലുള്ളവരുടെ ഭീരുത്വത്തെ വര്‍ദ്ധിപ്പിക്കുന്നു!

താങ്കള്‍ പരാധികൊടുക്കുക, ഈ നീച കൃത്യം ചെയ്തവരെ ശിക്ഷിപ്പിക്കുക അങ്ങിനെ നമ്മുടെ നാട്ടില്‍ ആരായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും എന്നുറപ്പുവരുത്തുക എന്നെപ്പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുക!

Labels:

Sunday, January 03, 2010

ഡോക്ടര്‍മാരുടെ സമയം

സമയനിഷ്ടയില്‍ പൊതുവെ പിന്നാക്കമാണ് ഒട്ട് മുക്ക ഡോക്ടര്‍മാരും എന്നാണെന്റെ അനുഭവം. മനുഷ്യന്റെ ജീവനുമായി ബന്ധപ്പെട്ടതിനാല്‍ സമയത്തിന് ഏറ്റവും പ്രാമുഖ്യം നല്‍കേണ്ട ഡോക്ടര്‍മാരുടെ ഈ വിരോധാഭാസത്തിന് കുടുംബത്തിലുള്ളവരും, സുഹൃത്ത്‌ക്കളായവരും , ഡോക്ടര്‍മാരുമൊക്കെ എനിക്ക് യോജിക്കാന്‍ പറ്റാത്ത വിശദീകരണമാണ് തന്നിട്ടുള്ളത്.

' കുറച്ച് വില വരണമെങ്കില്‍ കാത്ത് നില്‍‌പ്പിക്കണം ' എന്ന് ഒരു കൂട്ടര്‍ ;
' ഞാന്‍ നല്ല ഡോക്ടര്‍ ആയതിനാലല്ലെ എന്നെക്കാണാന്‍ അവര്‍ വരുന്നത് കുറച്ച് നില്‍ക്കട്ടെ!';

' ചില രോഗികളെ പരിശോധിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു അതിനാല്‍ മറ്റുള്ളവരെ സമയത്തിന് നോക്കാന്‍ പറ്റാറില്ല'

ആദ്യത്തെ രണ്ട് കൂട്ടരും വളരെ നിരുത്തരവാദപരമായി, മറ്റുള്ളവരുടെ സമയത്തിന് യാതൊരു വിലയും കല്‍‌പ്പിക്കാതിരിക്കുമ്പോള്‍ , ന്യായം എന്ന് തോന്നാമെകിലും മൂന്നാമത്തെ കൂട്ടരും അവരുടെ തെറ്റായ പ്ലാനിങ്ങ് മൂലം ആദ്യത്തെ രണ്ട് കൂട്ടരുടെ ഫലം തന്നെയുണ്ടാക്കുന്നു.

നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടര്‍ക്ക് അയാളുടെ പരിചയം കൊണ്ട് തന്നെ ഒരു രോഗിക്ക് എത്ര സമയമെടുക്കും എന്ന് കണക്ക് കൂട്ടാവുന്നതെയുള്ളു. അതിനനുസരിച്ച് ഓരോ രോഗിക്കും ഒരു നിശ്ചിതസമയം കൊടുക്കുന്നതോടെ രോഗിക്ക് അവന്റെ സമയം ലാഭിക്കാം.

മുന്‍‌കൂട്ടി നിശ്ചയിച്ച സമയത്ത് രോഗിക്ക് ഡോക്ടറെ കാണാന്‍ വരാം. കൃത്യസമയമല്ലെങ്കിലും വലിയ വ്യത്യാസമില്ലാതെ ഡോക്ടറെ കണ്ട് അയാള്‍ക്ക് മടങ്ങാം , ഫലത്തില്‍ രണ്ട് പേര്‍ക്കും സമയം ലാഭിക്കാം.

ഒരു ഡോക്ടര്‍ തന്ന വിശദീകരണം അതിലേറെ രസകരമാണ്, ചില രോഗികള്‍ ഒരിക്കലും സമയനിഷ്ട കാണിക്കാറില്ലത്രെ ഫലമോ രോഗിയില്ലാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തേണ്ടിവരുന്നു.

യോജിക്കാന്‍ പറ്റാത്ത ഒരു ന്യായീകരണമാണിത്, തൃശ്ശൂരിലെ ഒരു പ്രസിദ്ധ ഡോക്ടര്‍ അദ്ദേഹത്തെ ബുക്ക് ചെയ്യാന്‍ വിളിച്ചാല്‍ സമയം പറയും, പിന്നീട് കൃത്യമായും ഉറപ്പിക്കും സമയം മാറ്റരുതെന്ന് നിര്‍ദ്ദേശവും തരും.

ഇത്രയും പറയാന്‍ കാരണം ദുബായിലെ ഒരു പ്രശസ്ഥ ഡോക്ടറുടെ നിരുത്തരവാദിത്വം പറയാനാണ്. ഫിറാസിന് ഡ്രൈ സ്കിന്‍ ആയതിനാല്‍ സ്ഥിരമായി കരാമയിലെ ഒരു ഡൊക്ടറെ കാണാറുണ്ട്. ഏകദേശം ഒരു കൊല്ലമായി.

രണ്ടാഴ്ച കൂടുമ്പോല്‍ ജബല്‍ അലിയില്‍ നിന്നും അദ്ദേഹത്തെ കാണാന്‍ കരാമയില്‍ പോകുന്നു. ഒരിക്കല്‍ പോലും അദ്ദേഹം സമയനിഷ്ട പാലിച്ചിട്ടില്ല.

മിക്കപ്പോഴും ഒരു മണിക്കൂറിലധികം കാത്ത് നില്‍ക്കണം ഭാഗ്യമുണ്ടായാല്‍ മുക്കാല്‍ മണിക്കൂറില്‍ കാണാനാവും. ക്ലിനിക്കില്‍ കയറിയാല്‍ ചുരുങ്ങിയത് നാല് രോഗികള്‍ കാണും , നാല് പേര്‍ക്കും ഒരേ സമയം കൊടുത്തിരിക്കും.

സഹികെട്ട് ഒരിക്കല്‍ പറഞ്ഞു, ചുരുങ്ങിയത് എന്റെ കാര്യത്തിലെങ്കിലും ഒന്ന് സമയം പാലിച്ചാല്‍ വലിയ ഉപകാരമായിരുന്നറിയീച്ചു. അബുദാബിയില്‍ നിന്നും നൂറ്റമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് വീട്ടില്‍ വന്ന് ഒന്നിരിക്കപോലും ചെയ്യാതെയാണ് കരാമയിലുള്ള ക്ലിനിക്കിലേക്ക് വരുന്നത്.

' എന്ത് ചെയ്യാനാ എല്ലാവരും രോഗികളല്ലെ! '

സ്വല്‍‌പ്പം നീരസത്തോടെയുള്ള മറുപടി.


എനിക്കെപ്പൊഴും അദിശയം തോന്നിയകാര്യം അവിടെയുള്ള മിക്കവര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നതാണ്.

അതിന് ശേഷം ക്ലിനിക്കില്‍ പോകുമ്പോള്‍ ഞാന്‍ കയറാറില്ല. പുറത്ത് കാറിലമ്രിക്കും. പോയാല്‍ പ്രഷര്‍ കയറും അതൊഴിവാക്കാന്‍ കാറില്‍ പാട്ടും കേട്ടിരിക്കും.


ന്യൂ ഇയര്‍ ദിവസം അപ്പോയിന്മെന്റുണ്ടായിരുന്നു, ആദ്യത്തെ രോഗി ഫിറാസ് , സമയം പത്ത് മണി. ന്യൂ ഇയര്‍ അല്ലെ ആദ്യത്തെ അപ്പോയിന്മെന്റല്ലെ എന്ന് കരുതി ഞാനും ക്ലിനിക്കില്‍ കയറി. ഞങ്ങള്‍ ക്ലിനിക്കില്‍ ഇരിക്കുമ്പോള്‍ നാല് രോഗികള്‍ വന്നു, എല്ലാവര്‍ക്കും സമയം കൊടുത്തിരിക്കുന്നത് പത്ത് മണിക്ക്!

ക്ഷമ കെട്ട് തുടങ്ങിയിരുന്നു, അവസാനം തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം കറുത്ത കണ്ണടയും വെച്ച് കയറിവന്നു പതിനൊന്ന് മണിക്ക്!

എന്താ ചെയ്യുക എനിക്കുള്ളത് എഞ്ചിനീയറിങ്ങ് ഡിഗ്രിയായിപ്പോയില്ലേ!

Labels:

Tuesday, December 29, 2009

ശ്രീ.ശശി തരൂര്‍ മനസ്സിലാക്കേണ്ടത്.

നല്ലൊരു പ്രൊഫെഷണലിന് നല്ലൊരു ഭരണവും കാഴ്ചവെക്കാനായാല്‍ അത് വരുത്തിയേക്കാവുന്ന നല്ല മാറ്റങ്ങളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവര്‍ക്ക് രണ്ടാമത്തെ അടിയാണ് ശശിതരൂര്‍ ഇന്നലെ ട്വിറ്ററിലൂടെ വീണ്ടും സമ്മാനിച്ചത്. രാഷ്ട്രീയക്കാരന് മാത്രമേ ഭരണം നടത്താനാവൂ എന്നാളുകളെക്കൊണ്ട് പറയിപ്പിക്കാനല്ലാതെ മറ്റൊരു ഗുണവും അദ്ദേഹത്തിന്റെ പുതിയപ്രവൃത്തികൊണ്ടുണ്ടായില്ലെന്ന് ഇനിയെങ്കിലും അദ്ദേഹത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ അറിയീക്കണമെന്നെ എനിക്ക് പറയാനുള്ളൂ.

ഒരു രാജ്യത്തിന്റെ ഭരണം നടത്താന്‍ വിദ്യാഭ്യാസവും , പ്രെഫെഷണല്‍ എക്സ്പെര്‍ട്ടസിയും മാത്രമുണ്ടായാല്‍ പോര, ഡിപ്ലോമസി, രഹസ്യം സൂക്ഷിക്കേണ്ടതടക്കം പക്വമായമനസ്സ്, കണ്‍സിസ്റ്റന്റായ നിലപാട് തുടങ്ങി പലതും വേണം. ആ തിരിച്ചറിവാണ് നേരിട്ടോ അല്ലാതെയോ ശ്രീ.തരൂര്‍ മനസ്സിലാക്കേണ്ടത്.

ജനായത്ത് സമ്പ്രദായം എന്നാല്‍ എല്ലാം ജനങ്ങളെ അറിയീക്കലല്ലെന്നും, കാബിനെറ്റിന്റെ ഭാഗമായ താന്‍ കാബിനെറ്റിന്റെ ഒരു തീരുമാനത്തെ വിമര്‍ശിക്കുന്നത് പോയിട്ട് വിലയിരുത്താന്‍ പോലും പാടില്ലെന്നുമൊക്കെ അദ്ദേഹത്തിനറിയില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരു കാബിനെറ്റ് തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരു പ്രൈവറ്റ്/ കൊമേര്‍ഷ്യല്‍ സൈറ്റില്‍ പബ്ലിക്കായി സൂചിപ്പിക്കയല്ല വേണ്ടെതെന്നെന്തെ അദ്ദേഹം അറിയാത്തത്?

പൂച്ച പാല് കുടിക്കാന്‍ ജനല്‍ വഴിയേ വരുന്നുള്ളൂ അതിനാല്‍ വാതില്‍ തുറന്നിട്ടാലും കുഴപ്പമില്ലെന്ന് വെക്കുന്നത് വിഡ്ഡിത്തമല്ലെ അദ്ദേഹം ഇന്നലെ വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന തരത്തില്‍ അവതരിപ്പിച്ചത്?

പറഞ്ഞുവന്നത്,

ഒരു പ്രൊഫണല്‍ നല്ലൊരു ഭരണം കാഴ്ചവെച്ചാല്‍, നെറികെട്ട രാഷ്ട്രീയക്കാരന്റെ കുപ്പായം വേണ്ട നല്ലൊരു ഭരണകര്‍ത്താവിനെന്ന് തെളിയിക്കപ്പെട്ടാല്‍ , വരും തലമുറയിലെങ്കിലും, വിദ്യാഭ്യാസമുള്ള , പ്രൊഫെഷണലായ , എഫിഷ്യന്റായ നല്ല ഭരണകര്‍ത്താക്കള്‍ ഉണ്ടാവും ആ ആഗ്രഹത്തിനാണ് താങ്കള്‍ തുരങ്കം വെച്ചത്. താങ്കള്‍ ഈ ശൈലി തുടര്‍ന്നാല്‍,

രാജ്യഭരണത്തിന് രാഷ്ട്രീയക്കാരന്‍ മാത്രമേ സാധിക്കൂ എന്നാകും , അങ്ങിനെ സംഭവിച്ചാല്‍ ഇനി വരുന്ന തലമുറയിലും ഉണ്ടാവാന്‍ പോകുന്നത് നാഴികക്ക് നാല്പ്പതുവട്ടം വാക്ക് മാറ്റിപ്പറയുന്ന, ഗുണ്ടായിസം കൊണ്ടുമൊക്കെയുള്ള ഒരു ഭരണവര്‍ഗ്ഗമായിരിക്കും അതിന് താങ്കള്‍ ഇടവരുത്തില്ലെന്നിനിയെങ്കിലും ആഗ്രഹിക്കാമോ,

ആദ്യപടിയായി ട്വിറ്റര്‍ എന്ന സൈറ്റില്‍ നിന്നും താങ്കള്‍ക്ക് വിട്ടുനില്‍ക്കാമോ!

Labels:

Thursday, December 24, 2009

കപട സദാചാര കാവല്‍ ഭടന്‍ മാര്‍

ഒന്നില്‍ കൂടുതല്‍ പോസ്റ്റിടുവാന്‍ ഉള്ളതൊന്നും ഉണ്ണിത്താന്‍ വിഷയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നറിയാഞ്ഞിട്ടല്ല. ഭംഗിയായി ആളുകള്‍ കപട സദാചാരത്തെ സ്വയം വഞ്ചിച്ച് കൊണ്ട് അറിഞ്ഞോ അറിയാതെയോ വര്‍ണ്ണിക്കുന്നത് കാണുമ്പോള്‍ എഴുതാതിരിക്കാന്‍ സാധിക്കാതെ പോകുന്നത്കൊണ്ടാണ്.

' എനിക്കൊരു സദാചാരമുണ്ട് ' എന്ന് പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നുണ്ട്, സമാധാനം. സദാചാരം ഉണ്ടെന്നത് സമൂഹം പിന്തിരിപ്പനായി കണ്ടാലോ എന്ന ഭയത്താല്‍ പിന്നീടതിനെ നിര്‍‌വചിക്കുന്നു. തങ്ങളുടെ സദാചാരം അതില്ലാത്തവരെക്കാള്‍ ഉത്തമമാണെന്ന് കാണിക്കത്തക്ക വിധത്തിലാണ് പലരും അതിനെ വിശദീകരിക്കുന്നത്.

ഉണ്ണിത്താന്‍ വിഷയവുമായി തന്നെ ബന്ധപ്പെടുത്തി ഒന്ന് വിശകലനം ചെയ്യാം.ഉണ്ണിത്താന്‍ എന്ന യുവാവിനെ ഒരു സ്ത്രീയുമായി രാത്രിയില്‍ ഒരു മുറിയില്‍ മറ്റാരുമില്ലാതെ കുറച്ചാളുകള്‍ കണ്ടു അവരെപിടിച്ച് പോലീസില്‍ ഏല്‍‌പ്പിച്ചു.

ഈ സംഭവത്തെ വിവിധ സദാചാരക്കാര്‍ വിവരിക്കുന്നു:

സദാചാരം ഒന്ന്: നാട്ടുകാര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല , ഉണ്ണിത്താന്‍ ചെയ്തത് തെറ്റാണ് ശിക്ഷാര്‍ഹമല്ലെങ്കില്‍ പോലും, സാന്ദര്‍ഭികമായി പറയട്ടെ, ഞാന്‍ ഈ സദാചാരക്കൊപ്പമാണ്.

സദാചാരം രണ്ട്: നാട്ടുകാര്‍ ചെയ്തത് തെറ്റ്, അവര്‍ പ്രായപൂര്‍ത്തിയാവരാണ് , നിയമപരമായി തെറ്റല്ല, പുരോഗമന വാദികളെന്ന് സ്വയം ധരിക്കുന്നവരുടെ സദാചാരം.

സദാചാരം മൂന്ന്: മറ്റുള്ളവരുടെ സ്വാതന്ത്ര്യവും എന്റെ സദാചാരത്തില്‍ പെടുന്നു - ഏറ്റവും അപകടമായ സദാചാരം , എന്റെ അഭിപ്രായത്തില്‍ ഏറ്റവും കപടമായത്. ഇവര്‍ രണ്ടിലും പെടാനായാണിവര്‍ ഇതുപോലെ അവിടേയും ഇവിടേയും തൊടാതെ നില്‍ക്കുന്നത്.

കുറ്റിപ്പുറത്തുള്ള ഞാന്‍ വയനാട്ടില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി സദാചാരം നിര്‍‌വചിക്കുമ്പോള്‍ ഞാന്‍ മാനസികമായെങ്കിലും വയനാട്ടുകാരന്‍ ആവുകയാണ് ആദ്യം വേണ്ടത് അതല്ലെങ്കില്‍ പ്രസ്തുത സംഭവം കുറ്റിപ്പുറത്ത് നടന്നാലുള്ള എന്റെ പ്രതികരണം എന്താകും എന്നതായിരിക്കണം അടിസ്ഥാനം. എന്നിട്ടുള്ള എന്റെ സദാചാര നിര്‍‌വചനമേ സത്യസന്ഥമാകൂ.

' മറ്റുള്ളവരുടെ സ്വാതന്ത്ര്യവും' എന്നതിനെ ഒന്നുകൂടി വിശകലനം ചെയ്യുക, എന്റെ അയല്‍ പക്കത്ത് പ്രസ്ഥുത സംഭവം നടന്നാല്‍ അവിടെകൂടിയവരില്‍ ഞാനുണ്ടാകുമോ? ആ ചോദ്യമാണ് ചോദിക്കേണ്ടത്. അവര്‍ക്കൊപ്പം ഉണ്ടാകില്ല എന്നാണെങ്കില്‍ ഇവരുടെ സദാചാരം രണ്ടാമത്തെയാണ്, വിചാരണ ചെയ്യപ്പെടാം എന്നതിനാല്‍ ഇവര്‍ ശരീരത്തില്‍ കുറച്ച് ഓയില്‍ പുരട്ടി ഒഴിയുന്നു. ' വേശ്യാ വൃത്തിപോലുള്ളതാണെങ്കില്‍ ഇടപെടും അതും ഇതും ഒന്നല്ല '

അയല്‍ പക്കത്ത് ഒരു ദിവസം ഒരു കെട്ടിടം ഉണ്ടാക്കിയിട്ട്, ' വേശ്യലയം ' എന്ന് ബോര്‍ഡ് വെച്ചാല്‍ ഇവര്‍ പ്രതികരിക്കുമെന്നാണോ എന്ന് ചോദിക്കരുതെ അപ്പോ കൂടുതല്‍ വിശദീകരണം വേറേ വരും ;).

രഹസ്യമായ ഒരു സംഭവം മാത്രമേ സ്വകാര്യമാകുന്നുള്ളു അല്ലെങ്കില്‍ സ്വകാര്യമായി കാണാന്‍ പുറതുള്ളവര്‍ക്ക് പറ്റൂ പരസ്യമായത് സകാര്യമായി കാണാന്‍ പറ്റില്ല അവിടെയാണ് , പ്രസ്ഥുത സദാചാരം കപടമാകുന്നത്.

എന്റെ അയല്‍ പക്കത്ത്, സ്വകാര്യമായി നടന്ന ഒരു മോശം (എനിക്ക് തോന്നുന്നത്) പ്രവൃത്തി ഒരാള്‍ക്ക് അത് ചെയ്തവരുടെ സ്വതന്ത്ര്യമായി കാണേണ്ട ആവശ്യം വരുന്നില്ല കാരണം അയാള്‍ അതതറിയുന്നില്ല. അറിയാത്ത ഒരു കാര്യം ബാധിക്കുന്നില്ല, ബാധിക്കാത്തത് സദാചാര പരിധിയില്‍ വരുന്നുമില്ല ഇനി,

അയാള്‍ മാത്രം ഈ കാര്യം അറിഞ്ഞാല്‍ അയാള്‍ക്ക് അതവരുടെ സ്വകാര്യ/സ്വാതന്ത്യമായി കാണാം കാരണം അപ്പോഴും ബാധിക്കുന്നില്ലല്ലോ എന്നാല്‍,

താനൊഴിച്ച് മറ്റൊരാള്‍ ഈ സംഭവം അറിഞ്ഞാല്‍ അതെത്രമാത്രം അയാളെ ബാധിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി അയാള്‍ എങ്ങിനെ പ്രതികരിക്കും അതാണയാളുടെ സദാചാരം. രണ്ട് പേരറിയുന്ന ഒരനാശാസ്യപ്രവൃത്തി ( പണത്തിനായാലും അല്ലെങ്കിലും) പുറത്തുള്ളവര്‍ അറിയുമ്പോളും അത് സ്വതന്ത്ര്യമായികാണാന്‍ പറ്റും എന്ന് സ്വയം ഉറപ്പിച്ച് പറയാന്‍ പറ്റുന്നവര്‍, ഒരിക്കലും സ്വതന്ത്ര്യത്തെ ഉള്‍പ്പെടുത്തേണ്ടതില്ല മറിച്ച് രണ്ടാമത്തെ സദാചാരക്കാരാണവര്‍ , അത് സ്വയം സമ്മതിക്കാന്‍ പക്ഷെ തയ്യാറാവണം എന്ന് മാത്രം :)

പറഞ്ഞുവന്നത്, ' എന്റെ സദാചാരത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉള്‍പ്പെടും ' എന്നത് അപകടകരമഅയ കപട സദാചാരമാണെന്നാണെന്റെ അഭിപ്രായം.സദാചാരം എന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്, അതുണ്ടെന്ന് പറയാന്‍ എന്തിനാണാളുകള്‍ ഭയപ്പെടുന്നത്? ചിലതെങ്കിലും റിലേറ്റിവിറ്റിയില്‍ നിന്നും അല്ല ആണ് എന്ന തലത്തിലേക്കുയര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം, യോജിക്കാം വിയോജിക്കാം സത്യം സത്യമല്ലാതാവുന്നില്ല.

സദാചാരത്തെ എങ്കിലും ആളുകള്‍ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ തളച്ചിടാതെ മനസാക്ഷിക്കൊടതിക്ക് വിടണം എന്നാണ് ഞാന്‍ പറയുന്നത് കാരണം അത് സ്വന്തം വ്യക്തിത്വവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നു.

Labels:

Wednesday, December 23, 2009

#$%@&*# ങ്ങ്

ഇന്നലെ ഇബന് ബതൂത്ത മാളിലെ മണി എക്സ്ചേഞ്ചില്‍ പോയതായിരുന്നു. ഉള്ളീല്‍ ആറോ ഏഴോ പേരുണ്ട്. ബീവിയും മകനും തൊട്ടടുത്ത ബെഞ്ചിലിരുന്നു ഞാന്‍ കൗണ്ടറിലേക്ക് നടന്ന് , മുന്നിലുള്ളവന്റെ ഇടപാട് പൂര്‍ത്തിയാവാനായി കാത്തുനിന്നു.

അറുപത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ പതിനഞ്ച് വയസ്സ് തോന്നിക്കുന്ന മകനുമൊപ്പം ഉള്ളിലേക്ക് വന്നു, ഉറക്കെ സംസാരിച്ചാണ് അയാള്‍ വരുന്നത് ' %#$ങ്ങ് ' കൂടുതല്‍ ഉച്ഛത്തില്‍ അയാള്‍ പറയുന്നത് കേട്ടു. പെട്ടെന്ന് അറബിയോ മറ്റോ ആണെന്ന് കരുതിയെങ്കിലും പയ്യനെ കണ്ടപ്പോള്‍ ഇന്‍ഡ്യനെന്നുറപ്പായി.

എനിക്ക് പിന്നിലായി നിന്ന അയാള്‍ പത്തുവാക്ക് പറഞ്ഞതില്‍ ഒമ്പതും ' %#$ങ്ങ് ' ആയിരുന്നു, ഇടക്ക് അയാളില്‍ നിന്നും ഒരു ഹിന്ദിവാക്കും പുറത്തുവന്നു അതും ഏകദേശം അര്‍ത്ഥം അതുതന്നെ! ' നോ ഡാഡ് ... എന്ന് തുടങ്ങി പയ്യന്‍ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് സ്വല്പ്പം ദയനീയമായിത്തന്നെ, അവന്റെ ക്ലാസ്സിലെ ഒരു കുട്ടിയുമായുള്ള എന്തോ പ്രശ്നമാണെന്നെനിക്ക് മനസ്സിലായി. ' സോ വാട്ട്? ഡു യു വാണ്ട് മി റ്റു &%$# ' തുടങ്ങിപിന്നേയും അതുതന്നെ!

എനിക്ക് തൊട്ടടുത്ത ക്യൂവില്‍ നിന്ന വെള്ളക്കാരന്‍ ഒരു പ്രത്യേകതരത്തില്‍ നെറ്റി ചുളിച്ച് അയാളെ നോക്കി പിന്നെ എന്നെ നോക്കി കണ്ണിറുക്കി, എനിക്ക് തിരിച്ചയാളോട് ഒരുതരത്തിലും പ്രതികരിക്കാനായില്ല, ഈ വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവര്‍ അവരാണല്ലോ!

ഞാന്‍ സദാചാരവാദിയൊന്നുമല്ല എന്നാല്‍ ഒരു ഇന്‍ഡ്യന്‍ തന്റെ മകനോട് ആ വാക്ക് തുടരെ തുടരെ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ എന്റെ സദാചാരം ഉണര്‍ന്നു കലിപ്പ് തീരുന്നില്ല അതോണ്ട് പോസ്റ്റുന്നു:) ഇപ്പോ സമാധാനായി ;)

Labels:

Tuesday, December 22, 2009

ഉണ്ണിത്താന്‍!

നിയമപരമായി അംഗീകാരമുണ്ടെങ്കില്‍ പോലും ചിലവിഷയങ്ങളിലെങ്കിലും 'ഒരു വ്യക്തി' എന്ന അവസ്ഥ സ്വീകരിക്കാന്‍ പാടില്ലാത്ത അവസ്ഥകളിലൊന്നാണ് ഉണ്ണിത്താനുമായുള്ളതെന്നാണ് എന്റെ അഭിപ്രായം കാരണം അയാള്‍ ഒരു രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതുതന്നെ.

ഒരാള്‍ ജീവിക്കുന്ന രാജ്യത്തോ , സമൂഹത്തിലോ ശെരിയല്ലെന്ന് പറയുന്ന വിഷയങ്ങളില്‍ ചിലരെങ്കിലും ഉള്‍പ്പെടാന്‍ പാടില്ല, ഇവരുടെ ഇടയില്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ഭരണവുമായും, ആത്മീയവുമായും ബന്ധപ്പെട്ടുകിടക്കുന്നവര്‍ അവിടെയാണ് ഉണ്ണിത്താന്‍ തെറ്റുകാരന്‍ ആവുന്നത്.

നിയമപരമായി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും ധാര്‍മ്മികമായുള്ള ഉത്തരവാദിത്വം ഏറ്റവും ആവശ്യപ്പെടുന്ന മേഖലയാണ് രാഷ്ടീയം അതുകൊണ്ട് തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഉണ്ണിത്താന്‍ ചെയ്യേണ്ടുന്നതും.

അതുണ്ടാവില്ലെന്നാണ് ഇന്നലത്തെ മനോരമ ചാനലിലെ വേണുവുമായുള്ള ചോദ്യ-ഉത്തരങ്ങള്‍ തെളിയീക്കുന്നത്! ധാര്‍മ്മികത എന്നത് രാഷ്ട്രീയക്കാര്‍ക്കില്ലാത്തതാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ ഒന്ന് ചിരിക്കുന്നു ഒപ്പം ചെറുതായൊന്ന് അട്ടഹസിക്കുകയും ചെയ്യുന്നു!

Labels:

Sunday, December 20, 2009

ജ്ജ് പേടിക്കേണ്ടെടാ ഞമ്മക്ക് ഓലുണ്ട്!

പോസ്റ്റിന്റെ ഉദ്ദേശം കാര്യങ്ങളെ ആളുകള്‍ എങ്ങിനെയാണ് ഡൈവേര്‍ട്ട് ചെയ്യുന്നത് എന്ന് കാണിക്കാനായിരുന്നു.

ഇന്ന് ഒരു പോസ്റ്റ് വായിച്ചതിന് ലഭിച്ച അഭിപ്രായപ്രകടനങ്ങളും കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി, ഒരു മുസല്‍ മാനായ എനിക്കും ന്റെ ആളുകള്‍ക്കും ഇനി പേടിക്കുകയേ വേണ്ട!എന്തിനും ഓലുണ്ട് രക്ഷിക്കാന്‍! ആരാണെന്നല്ലേ മ്മടെ സഗാക്കന്‍ മാരന്നെ പിന്നെ കൊറച്ച് ബു.ജീവികളും യേത്! അതോണ്ട്; ടാ മുജീബെ, അവറാനെ, കാദറെ, ങ്ങള് പേടിക്കേണ്ടട്ടോ ഓലുണ്ടെടാ ഞമ്മളെ രച്ചിക്കാന്‍!

ചിലരുടെ വിചാരം പി.ഡി.പി യില്‍ മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളു എന്നാണ്.ഇവിടെ ലീഗെന്ന് പറേണവര്‍ മുസ്ലീം മത വിശ്വാസികള്‍ അല്ലേ അല്ല! അതോണ്ടല്ലെ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുള്ളവര്‍ എത്രയോ തവണ സമരത്തില്‍ ബസ്സ് കത്തിച്ചപ്പോഴും(?) പിന്നെ വേറേ എന്തൊക്കെയോ ചെയ്തപ്പോഴും ഒന്നും മിണ്ടാതിരുന്നത് അത് വെറും സമരത്തിന്റെ എണ്ണത്തില്‍ കൂട്ടിയത്! യേത്!!

ഇപ്പോള്‍ എങ്ങിനെയാണ് കളമശ്ശേരി ബസ്സ് കത്തിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നറ്തില്‍ ചിലര്‍ക്ക് ഭയങ്കര അദിശയം! ന്താ സംശ്യം! കോണ്‍ഗ്രെസ്സിന്റെ പരിപാടിതന്നെ! ഇനി നസീര്‍ എന്ന ആള്‍ മലപ്പുറം ഡി.സി.സി പ്രസിഡെന്റാണോന്നാ പ്പോ നിക്ക് സംശ്യം! യേത്! അല്ലെങ്കില്‍ പണ്ട് ആയിരിക്കും തെളിവുണ്ട് യേത്? !

Labels:

Saturday, December 19, 2009

കളമശ്ശേരി ബസ്സും മാധ്യമവും

'മാധ്യമ'ത്തിലെ 'ഇപ്പോഴും കത്തുന്ന കളമശ്ശേരി ബസ്സെ'ന്ന ലേഖനം കണ്ണടച്ചിരുട്ടാക്കലാണെന്നാണെന്റെ അഭിപ്രായം.

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കാന്‍ കാരണം മാര്‍ഗ്ഗത്തേക്കാള്‍ ലക്ഷ്യത്തിന് പ്രധാനം കൂടുതലുള്ളതിനാലാണ് അതുകൊണ്ട് തന്നെയാണ് വിഷയങ്ങളെ വിലയിരുത്താന്‍ അതിനെ ലക്ഷ്യം അടിസ്ഥാനപ്പെടുത്താന്‍ കാരണം.

' നരേന്ദ്രമോഡിയെ കൊല്ലണം ' എന്ന് പറഞ്ഞൊരാള്‍ കൊച്ചിയിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ വശത്തുള്ള എയര്‍ ഇന്‍ഡ്യ ഓഫീസിന് നേരെ കല്ലെറിയുന്നതും;

സ്കൂളില്‍ വര്‍ഷത്തിലൊരിക്കലുള്ള ടൂര്‍ സിലബസ്സില്‍ വരുത്തണമെന്ന് പറഞ്ഞ് തൃശ്ശൂര്‍ റൗണ്‍ടിലൂടെ മുദ്രാവാക്ക്യം വിളിച്ചുപോകുമ്പോള്‍ എറിഞ്ഞകല്ല് കൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലൊടിഞ്ഞതും താരദമ്യം ചെയ്താല്‍ കൂടുതല്‍ പ്രധാന്യം ആദ്യത്തേതിനാവണം കൊടുക്കേണ്ടത് കാരണം ലക്ഷ്യം തന്നെ!

രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിക്കാന്‍ ആദ്യത്തെയാളിനെ കോടതി നിര്‍ദ്ദേശിച്ചാല്‍ ഞാന്‍ കോടതിക്കൊപ്പമാവും നില്‍ക്കുക.

Labels:

Monday, December 14, 2009

കെ.സുധാകരന്‍

ഇന്നലെ മലയാള മനോരമ ചാനലില്‍ 'ന്യൂസ് മേക്കര്‍ ഒഫ് ദ ഇയര്‍' എന്ന റിയാലിറ്റി ഷോയില്‍ എം.പി,
കെ.സുധാകരന്‍ ആയിരുന്നു താരം. അദ്ദേഹത്തെപറ്റി പലയിടങ്ങളിലും കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. പരിപാടി മുഴുവന്‍ കണ്ടപ്പോള്‍ ഒന്ന് മനസ്സിലായി ചങ്കുറപ്പുള്ള, സത്യസന്ഥതയുള്ള , കൂറുള്ള , സെല്‍ഫ് കോണ്‍ഫിഡന്‍സുള്ള നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ ഉണ്ടെന്ന കാര്യം.

ഒരു ടി.വി.പ്രോഗ്രാമിന്റെ ബലത്തില്‍ ഒരാളെ ഇങ്ങനെയൊക്കെ വിലയിരുത്താമോ എന്ന് സ്വയം പലവട്ടം ആലോചിച്ചെങ്കിലും, ചിലരെ ഉള്‍ക്കൊള്ളാന്‍ കാക്കത്തൊള്ളായിരം കാലം പഠിക്കേണ്ടതില്ല എന്നതിന് ഒരുദാഹരണമായെങ്കിലും സുധാകരന്റെ കാര്യമെടുക്കാമെന്ന് തോന്നി.

ഒരു സുഹൃത്തിനോട് സുധാകരനെപറ്റി ചോദിച്ചപ്പോള്‍ ' ഒരസ്സല്‍ ഗുണ്ട ' എന്നാണുത്തരം ലഭിച്ചത്, തിരുത്താന്‍ പോയില്ല ഒരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണല്ലോ!

കണ്ണൂരില്‍ വീണ്ടും നിയമിച്ച കളക്ടറെ തള്ളിക്കളയുമോ എന്ന ചോദ്യത്തിന് ' ഇല്ല ' എന്ന് മറുപടി പറഞ്ഞ സുധാകരനോട്, കണ്ണൂര്‍ ജില്ലാ നേതാവ് തള്ളിയല്ലോ അപ്പോ നിങ്ങള്‍ പാര്‍ട്ടിക്കുള്ളിലും എതിരഭിപ്രായമെന്നാണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു,

' അദ്ദേഹം ഒരു പാര്‍ട്ടി നേതാവും ഞാന്‍ ഒരു എം.പി.യുമാണ് രണ്ടും രണ്ടാണ്, അദ്ദേഹത്തിന് തള്ളിപ്പറയാം എനിക്കാവില്ല; തള്ളിപ്പറയുന്നതിലൂടെ ഒരു ജില്ലയുടെ വികസനത്തെയാണ് തടയിടുന്നത് , ഒരു കളക്ട്രാറാണ് ജില്ലയുടെ അധികാരി'.

ദോഷം പറയരുതല്ലോ, ചര്‍ച്ച നിയന്ത്രിച്ച പ്രമോദ് സുധാകരന് വിശദീകരിക്കാന്‍ അവകാശം കൊടുത്തത് അറിഞ്ഞുതന്നെയാണെന്നും തോന്നിപ്പോയി ;).

കാരശ്ശേരിയുടെ, അക്രമത്തെ പ്രത്യാക്രമണമാണോ എന്ന് അന്യായീകരിച്ചപ്പോള്‍, പ്രത്യാക്രമണമല്ല പ്രതിരോധം എന്ന് തിരുത്തിയത് പല തെറ്റായ ചിന്തകള്‍ക്കും അവകാശവാദങ്ങള്‍ക്കും ന്യായീകരണത്തിനും പലര്‍ക്കുമുള്ള വിശദീകരണമായി.

ശശി തരൂരിനെ ന്യായീകരിച്ചതിനെ, ശശി തരൂരിന്റെ കാറ്റില്‍ ക്ലാസ്സ് എന്ന വാക്കിനെയല്ല മറിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടി സ്വകാര്യമായി വിളിച്ച് തിരുത്തേണ്ടതിന് പകരം പരസ്യപ്രസ്ഥാവന നടത്തിയതിനേയാണ് എതിര്‍ത്തതെന്നും, ശശി തരൂര്‍ ഒരു രാഷ്ട്രീയക്കാരനല്ല ഒരു പ്രൊഫെഷണല്‍ ആണെന്നും തുറന്നുപറഞ്ഞതിനെ സുധാകരന്റെ സത്യസന്ഥമായ കാഴ്ചപ്പാടും അഭിപ്രായപ്രകടനവുമാണ് കാണിക്കുന്നത്.

രാഷ്ട്രീയക്കാരില്‍ വളരെ കുറവുള്ള ആളുകളെ മാത്രമേ ഞാന്‍ അംഗീകരിക്കുന്നുള്ളൂ, പലരേയും പല കാരണങ്ങള്‍ കൊണ്ടാണ് അംഗീകരിക്കുന്നതും. സഖാവ്. ഇ.കെ നായനാരെ അംഗീകരിക്കുന്നതിനുള്ള കാരണങ്ങളല്ല കെ.കരുണാകരനെ അംഗീകരിക്കുന്നതിനുള്ളത് അതുപോലെ സി.എച്ച്. മുഹമ്മദ് കോയയെ അംഗീകരിക്കുന്നതിനുള്ള കാരണമല്ല രാജഗോപാലനെ അംഗീകരിക്കാനുള്ളത്. കാരണങ്ങള്‍ ഒന്നാകാം രണ്ടാകാം അനേകമാവാം.

എന്തൊക്കെയായാലും ആത്മാര്‍ത്ഥത എന്നത് എന്തെന്നറിയാത്ത, അംഗീകരിക്കപ്പെടാന്‍ ഒരുകാരണമെങ്കിലും ഇല്ലാത്ത , ഒരു പക്കാ രാഷ്ട്രീയക്കാരനായ എ.കെ ആന്റണിയ്ണെപ്പോലുള്ളവരുടെ ഇടയില്‍ ഇതുപോലുള്ളവര്‍ ഉള്ളത് സത്യമായിട്ടും സന്തോഷമുണ്ടാക്കുന്നു ഒപ്പം സ്വല്‍‌പ്പം അഭിമാനവും :).

Labels:

Tuesday, December 01, 2009

പരിഹസിക്കരുത്!

ദുബായിലെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ പലരീതികളും/തലങ്ങളും/തരങ്ങളും അനുഭവിക്കാനും കാണാനും സാധിച്ചിട്ടുണ്ട്. നാല് വര്‍ഷമായി അബൂദാബിയിലാണ് ജോലിയെങ്കിലും ദുബായില്‍ നിന്നും മാറിതാമസിക്കാത്തതിനുള്ള പല കാരണങ്ങളില്‍ ഒന്ന് ദുബായിലെ ജീവിത രീതിതന്നെയാണ്.


ദുബായില്‍ ജീവിക്കുന്നു എന്നത് ഒരഭിമാനമായി കാണുന്നതിനാലാണ് ഒപ്പം ജോലിചെയ്യുന്നവരോട് പലപ്പോഴും 'ഞങ്ങള്‍ ദുബായിക്കാരാണ്' എന്ന് പറയുന്നതിനും കാരണം.

ഇന്നലെ യു.എസ്സില്‍ നിന്നും സുഹൃത്ത് വിളിച്ചപ്പോള്‍ അറിയേണ്ടത് ദുബായില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നത്തെചൊല്ലിയാണ്.അവിടെ പ്രസ്തുത ന്യൂസിന് വളരെ പ്രാധാന്യം കല്‍‍പ്പിച്ചിരിക്കുന്നുവത്രെ. ആ ചോദ്യത്തില്‍ എന്നെപറ്റിയുള്ള വേവലാതിയായിരുന്നു മറ്റുള്ളവരെപറ്റിയും.

എനിക്കീ ന്യൂസില്‍ വലിയ അദിശയമൊന്നും തോന്നിയില്ല ഒരു പക്ഷെ രഹസ്യമായി അറിയുന്ന ഒരു കാര്യം പരസ്യമായിഎന്നുമാത്രമേ ചിന്തിച്ചുള്ളൂ. എല്ലാം ശെരിയാവും എന്ന ശുഭാപ്തിവിശ്വാസത്തോടെ അവന്‍ സംസാരം അവസാനിപ്പിച്ചു.

ഇത്രയും പറയാന്‍ കാരണം 'സേഫായ' ചിലരെ സൂചിപിക്കാനാണ്, 'ദുബായിയുടെ കാലം കഴിഞ്ഞു ഓടിക്കോ' എന്ന തരത്തിലുള്ള വാര്‍ത്ത/സംസാരമാണ് ചിലര്‍ പങ്ക് വെക്കുന്നത്. പറയുന്നവര്‍ അങ്ങ് ദൂരെ വളരെ സേഫായ സ്ഥലതാണ് എന്ന വിഡ്ഡി-വിശ്വാസത്തിലാണെന്നതാണ് ഇതിന് കാരണം. മറ്റു ചിലരുടെ കാര്യം എടുത്താല്‍, ' ഓ! എന്തായിരുന്നു നെഗളിപ്പ് കടല്‍ തൂര്‍ക്കുന്നു കര കുഴിക്കുന്നു ഇപ്പോ എന്തായി?' എന്ന തരത്തിലാണ്.

ഇവരോടൊക്കെ പറയാന്‍ ഒന്നുമാത്രം, ഇതൊക്കെ നടക്കുന്നതുകൊണ്ടാണ് എനെപ്പോലുള്ളവര്‍ സ്വസ്ഥമായി- സുഖമായി ജിവിക്കുന്നത് അതുകൊണ്ട് തന്നെ ദുബായ് എണീക്കും നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ അന്നും ആയുസ്സുണ്ടെങ്കില്‍ ഞാനും എന്നെപ്പോലുള്ളവരും ഇവിടെ കാണും , എന്നെപ്പോലുള്ള ചിലരുടെ പ്രാര്‍ത്ഥനകളെങ്കിലും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ട്, ഫലമുണ്ടായാലും ഇല്ലെങ്കിലും അതുകൊണ്ട് പരിഹസിക്കരുത്.

എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ ദുബായിലെ എല്ലാ സ്ട്രീറ്റും വിളക്കുകള്‍ കൊണ്ട് നിറയാറുണ്ട്, ദേശീയ ദിനം കൊണ്ടാടാന്‍ ഇത്തവണ ദുബായിയുടെ തെരുവില്‍ കുറവായേകാണുന്നുള്ളൂ അതു കാണുമ്പോള്‍ എന്നെപ്പോലുള്ളവരുടെ മനസ്സ് സ്വല്പ്പമെങ്കിലും വേദനിക്കുന്നുണ്ട് എന്നാല്‍ ഉറപ്പ് അടുത്തതവണ അതല്ലെങ്കില്‍ അതിനടുത്തതവണ ദുബായുടെ തെരുവുകള്‍ വിളക്കുകള്‍ കൊണ്ട് നിറയും അന്നും നിങ്ങളൊക്കെ ഉണ്ടാവണം അതൊക്കെ കാണാന്‍!

Labels:

Tuesday, November 24, 2009

മാറേണ്ടുന്ന അധ്യാപകര്‍

സാങ്കേതിക വികസനത്തിലും അതുമൂലം ഉണ്ടായ സാമൂഹിക മാറ്റത്തിലും (rate of change) ചുരുങ്ങിയ കാലം കൊണ്ട് വന്ന വ്യതിയാനം ശാസ്ത്ര-സാങ്കേതിക- ബന്ധപ്പെട്ട വിഷയങ്ങളിലെ സ്കൂള്‍ അധ്യാപനത്തെ വളരെ ചാലഞ്ചിങ്ങ് ആക്കിയിട്ടുണ്ട്.

സാങ്കേതിക വികസനത്തിന്റെ കാര്യത്തില്‍ ,(rate of change), 70-75 ആം വര്‍ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസമല്ല 80-85 തമ്മിലുള്ളത്, 90-95 ആവുമ്പോള്‍ വളരെ കൂടുന്നു, ഇനി 00-05 ആവുമ്പോള്‍ ഭീമമാകുന്നു. അതുകൊണ്ട് തന്നെ അന്നന്നുള്ള വിദ്യാര്‍ത്ഥികളിലും ഈ വ്യത്യാസം പ്രകടമായിട്ടും ഉണ്ട് .

Technology development ന്റെ കാര്യത്തില്‍, (അതുകൊണ്ട് തന്നെ സാമൂഹികമായതിലും), രണ്ട് അറ്റത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒരേ അധ്യാപകന്‍ അധ്യാപനം ചെയ്യേണ്ടിവരുന്നു എന്നതാണ് അതിനെ ചാലഞ്ചിങ്ങ് ആക്കുന്നത്.

ഇന്നത്തെ അധ്യാപകരില്‍ മുഖ്യപങ്കുള്ള എനിക്ക് തൊട്ട് പിന്‍പുള്ള തലമുറയായിരിക്കണം പ്രകടമായ Technology development process ന്റെ രണ്ടറ്റവും,(തുടക്കം അവസാനം അല്ല ഉദ്ദേശിച്ചത്), കണ്ടവര്‍ എന്നാണെന്റെ അഭിപ്രായം. ഒരുപഭോക്താവ് എന്ന നിയിലാണെങ്കില്‍ ഏറ്റവും ഭാഗ്യം ചെയ്തവര്‍ അതുകൊണ്ട് തന്നെ അവരാണ്; എന്നാല്‍ അധ്യാപനത്തിന്റെ കാര്യത്തിലാവുമ്പോള്‍ ഇത് ഭാഗ്യ/ഗുണകരമല്ല.

വിദ്യാഭ്യാസകാലത്ത് എനിക്കുണ്ടായിരുന്ന എന്റെ രക്ഷിതാവല്ല ഞാന്‍ എന്റെ മക്കള്‍ക്ക്, സാങ്കേതികമായും സാമൂഹികമായും ഞാന്‍ അവര്‍ക്ക് വളരെ അടുത്തിരിക്കുന്നു, സ്നേഹമല്ല വിവക്ഷിച്ചത്. പണ്ട് നിലനിന്നിരുന്ന സാമൂഹികവും സാങ്കേതികവുമായ അകല്‍ച്ച ഇന്നില്ലെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിയുടെ സ്വീകാര്യത കൈവരിക്കാന്‍ ഇന്നത്തെ അധ്യാപകന്‍ രണ്ട് രീതിയില്‍ ശ്രമിക്കേണ്ടിയിരിക്കുന്നു, ഒന്ന് സാങ്കേതികമായി സ്വയം ഉയരണം, (ഉപഭോകമല്ല വിവക്ഷിച്ചത്), സാമൂഹികമായും.

അല്ലാത്ത പക്ഷം അധികം താമസിയാതെ നിങ്ങളെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചേക്കാം അന്ന് പക്ഷെ ഞങ്ങള്‍ രക്ഷിതാക്കള്‍ക്ക് പോലും അവരെ തടയാനായെന്ന് വരില്ല.

കൂട്ടിവായിക്കാം. ഒന്ന് രണ്ട് മൂന്ന് നാല്

Labels:

Saturday, November 21, 2009

സത്യമെന്താ?

കുറച്ചു നാളായി ശാസ്ത്രീയമായതടക്കം (?)
പല കാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തി 2012
ഒരവസാനവര്‍ഷമായാണല്ലോ ചിത്രീകരിക്കുന്നത്,
ദാ അതിനൊരു തുടര്‍ച്ചയായി അതേ പേരില്‍ സിനിമയും വന്നിരിക്കുന്നു,
സിനിമ കണ്ടില്ല.

ഞാനോ വീണു അപ്പോ പിന്നെ നീ വീഴുന്നതില്‍ സന്തോഷം എന്ന സാഡിസമാണോ?
ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്മെന്റാണോ?
അതോ ആത്മാര്‍ത്ഥമായ ഒരു പ്രവചനമാണോ?
എന്താണിതിന്റെ പിന്നില്‍?

അല്ല സ്ഥലത്തിന് വിലകുറയുമോ?
ഫ്ലാറ്റിന് വിലകുറയുമോ?
ഇനിപ്പോ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കണമോ?
എന്നൊക്കെ ഉറപ്പിക്കാനാണ് ;)

Labels:

Tuesday, November 17, 2009

പിന്നോട്ട് വലിക്കുന്നവര്‍

വന്ദേമാതരത്തെ പറ്റി പുറപ്പെടുവിച്ച ഫത്വയെ ബന്ധപ്പെടുത്തിവന്ന ഒരു ലേഖനമാണീ പോസ്റ്റിനാധാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ വിലയിരുത്തി നല്ല പ്രതീക്ഷകള്‍ കാണുന്നു ലേഖകന്‍.പ്രസ്തുത ലേഖനവുമായി എന്റെ അഭിപ്രായത്തിന് ബന്ധമുണ്ടോ എന്നതിന് പ്രസക്തിയില്ലാത്തതിനാലാണ് കൂടുതല്‍ അതിനെപറ്റി പറയാത്തത്.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതര സംസ്ഥാനങ്ങളിലെ മുസ്ലീമീങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ടായുന്ന കേരള മുസ്ലിമിനിടയില്‍ പോലും ഒരു ചെറിയ വിഭാഗം, വന്ദേമാതരം ഇസ്ലാമിനെതിരാണെന്ന് ഉള്‍ക്കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ, തന്നെ പ്രതീക്ഷിച്ചതുപോലെയുള്ള വേഗതയില്‍ കാര്യങ്ങള്‍ നടക്കുമോ എന്നത് കാലം തെളിയീക്കട്ടെ.

വന്ദേ മാതരത്തെ പറ്റാവുന്ന അര്‍ത്ഥ തലങ്ങള്‍ കൊടുത്ത് മുത്തവമാരും മുസ്ല്യാക്കന്‍മാരുമല്ലാതത ഇന്നത്തെ യുവ തലമുറയില്‍ പെട്ട ചിലര്‍ പോലും കിണഞ്ഞുശ്രമിക്കുന്നുണ്ട് എന്നതാണ് ദുഖകരമായ സത്യം. ആരാധനയും ബഹുമാനവും ഒന്നാണെന്ന് ഇവര്‍ വരുത്തിതീര്‍ക്കുന്നു.

ഒരിക്കല്‍ സദസ്സില്‍ ഈയുള്ളവനും , ഒരു സിക്ക് കാരനും അയളുടെ ഭാര്യയും സംസാരിച്ച് നില്‍ക്കുന്നു, പരിചയപ്പെടാനായി ഒരു സായിപ്പ് അടുത്തുവന്നു, എനിക്കും സിംഗിനും ഷേക്ക് ഹാന്‍‌ഡ് തന്നതിന് ശേഷം സിക്കുകാരന്റെ ഭാര്യയുടെ നേരെ കൈ നീട്ടി, ഉടന്‍ അവര്‍ കൈപൂപ്പി, സായിപ്പ് ചിരിച്ചുകൊണ്ട് ക്ഷമയും പറഞ്ഞ് തിരിച്ചും കൈ കൂപ്പി, അവിടെ ഒരു മുസലിയാര്‍ ഉണ്ടായിരുന്നെങ്കിലുള്ള പുകില്‍ ഓര്‍ക്കുകയായിരുന്നു ഞാന്‍.

പണ്ട് മദ്രസ്സയില്‍ പോയിരുന്ന കാലം, കയ്യില്‍ നിന്നും വീണ പുസ്തകം കുമ്പിട്ടെടുത്ത് പൊടി തട്ടിയതിന് ശേഷം തൊട്ട് നെറുകില്‍ വെച്ചു, അതുകണ്ട് ഉസ്ഥാദ് നിന്ന് വിറച്ചു. ' ഹിന്ദുക്കളുടെ ഓരോന്ന് കൊണ്ടും വന്നിരിക്കുന്നു ' കുറെ ശകാരിച്ചതിന് ശേഷം ക്ലാസ്സില്‍ വീണ്ടും സംഭവം വിവരിക്കുകയും ചെയ്തു.

കൈകൂപ്പുന്നതും, പുസ്തകം നെറുകില്‍ തൊട്ട് വെക്കുന്നതുമെല്ലാം ഹിന്ദുക്കളുടെ ആരാധനയാണെന്നും, അവരെല്ലാത്തിനേയും ആരാധിക്കുമെന്നും, നമുക്ക് പാടില്ലെന്നും അതിനാല്‍ മേലാല്‍ ആവര്‍ത്തിക്കരുത് കാഫിറാകും എന്നും അദ്ദേഹം പറഞ്ഞു. കൈതൊട്ട് നെറുകില്‍ വെക്കുന്നത് ഒരു ബഹുമാനമാണെന്നും ആരാധനയല്ലെന്നും അന്ന് ഞാന്‍ വിവരിക്കാന്‍ പോയില്ല.

ശ്രീരാമന്റെയെന്നല്ല ആരുടെ അമ്മയേയും ബഹുമാനിക്കണമെന്നും, അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ ദേശീയഗാനം പാടുന്നതിലൂടെ ഏക ദൈവ വിശ്വാസത്തെ ഹനിക്കുകയല്ലെന്നും കാരണം ആരാധനയും ബഹുമാനവും രണ്ടെന്നുമൊക്കെയാണ് മുസ്ല്യാക്കന്‍മാര്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും മുകളില്‍ പറഞ്ഞ തലമുറയില്‍ പെട്ടവര്‍ മനസ്സിലാക്കേണ്ടതും.ഇത്തരം അനാവശ്യകാര്യങ്ങളില്‍ തലപുണ്ണാക്കാതെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഉന്നതിക്കും വേണ്ടി ചെയ്യേണ്ട കാര്യങ്ങളെപറ്റിയാവണം ഫത്‌വകള്‍ പുറപ്പെടുവിക്കേണ്ടത്.

Labels:

Friday, November 13, 2009

hit FM, ഷാലു ഫൈസല്‍ പിന്നെ കരുണാകരനും

ഇന്നലെ വൈകീട്ടുള്ള ദുബായിലെ hit FM ന്യൂസ്, ഷാലു ഫൈസല്‍ എന്ന റേഡിയോ ജോക്കി വായികുന്നത് കേട്ടപ്പോള്‍ വാര്‍ത്താ വായന സംസ്കാരം ഇത്രക്ക് വഷളായോ എന്ന് തോന്നിപ്പോയി.

ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും അവര്‍ കരുണാകരന്റെ പേര് ന്യൂസിലൂടെ പറഞ്ഞു, ആശുപത്രിയില്‍ കിടക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വാര്‍ത്ത, എന്നാല്‍ ഒറ്റതവണപോലും ശ്രീ എന്നോ മിസ്റ്റര്‍ എന്നോ സംബോധന ചെയ്തില്ല.

കരുണാകരന്റെ മാത്രമല്ല മറ്റു പലരുടെ പേരിനൊപ്പവും അവര്‍ ശ്രീ/ അല്ലെങ്കില്‍ മിസ്റ്റര്‍ എന്ന് കൂട്ടിയില്ല.

ഒരു തവണ കേട്ടപ്പോള്‍ അദിശയിപ്പിച്ചത് രണ്ടാതവണയോടെ അസഹ്യമാക്കി പിന്നീട് മൂന്നാം തവണയും ആവര്‍ത്തിച്ചപ്പോള്‍ അരോചകം തോന്നി റേഡിയോ ഓഫാക്കി.

' Shalu Faisal, Is Karunakaran your grand son?' എന്ന sms 2(?) ദിര്‍ഹം ചിലവാക്കി 4007 അയച്ചെങ്കിലും അവര്‍ക്ക് പ്രസ്തുത മെസ്സേജിന്റെ അര്‍ത്ഥം മനസ്സിലാകുമെന്നോ ഇനി മനസ്സിലായാലും പ്രാവര്‍ത്തികമാക്കുമെന്നോ വിശ്വാസവുമില്ല കാരണം മറ്റൊരു അനുഭവം തന്നെ.

വെതറിന് പകരം ക്ലൈമറ്റെന്ന ശെരിയല്ലാത്ത പ്രയോഗത്തെ പരാമര്‍ശിച്ച് കൈപ്പള്ളി ഇങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു അവര്‍ പിന്നേയും അതുതന്നെ തുടര്‍ന്നു എന്നാണെന്റെ അറിവ്.

റേഡിയോ പരിപാടികളിലേക്ക് ഫോണില്‍ ആളുകളെ വിളിച്ച്/തിരിച്ചും ചര്‍ച്ചകള്‍ ചെയ്യുന്നതുപോലെയോ, പരിപാടികള്‍ അവതരിപ്പിക്കുന്നതുപോലെയോ അല്ല വാര്‍ത്താവായനയെന്നും അത് ഗൗരവവും, സത്യസന്ഥതയും, ആധികാരികവും ആവേണ്ടുന്ന ഒന്നാണെന്നും; അതിനുപയോഗിക്കുന്ന ഭാഷാ/ ശൈലി/പ്രയോഗങ്ങള്‍ക്ക് ചുരുങ്ങിയ ചില മാനദണ്ഢങ്ങളുണ്ടെന്നും എന്നാണിവര്‍ മനസ്സിലാക്കുക?

ഇവയില്‍നിന്നൊക്കെ എനിക്ക് മനസ്സിലാക്കാനാവുന്നത് റേഡിയോ അവതാരകരെ മോണിറ്റര്‍ ചെയ്യാനോ ശെരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ ആരുമില്ലെന്നാണ്.

Labels:

Monday, November 09, 2009

അതിക്രമിച്ചിരിക്കുന്നു!

300 കോടിയിലധികം രൂപ ചിലവാക്കി ചന്ദ്രനിലേക്ക് വാണം വിട്ട് കളിക്കല്‍ കഴിഞ്ഞപ്പോ , യാതൊരു ഗുണവുമില്ലാത്ത ആസിയന്‍ കരാറുണ്ടാക്കി സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവെച്ചു, അമേരിക്ക ഉള്‍‌പ്പെടാത്തതിനാല്‍ ആ വാക്കുപയോഗിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ!. ചൈന ഒഴികെ എല്ലാം സാമ്രാജ്യത്വ ശക്തികളല്ലേ!.

പുതിയ വാര്‍ത്ത കേട്ടില്ലേ 6.7B$ കൊടുത്ത് 200 ടണ്‍ സ്വര്‍ണ്ണം സിംഗ് വാങ്ങിയിരിക്കുന്നു അതും മറ്റൊരു സാമ്രാജ്യത്വ ശക്തിയുടെ പക്കല്‍ നിന്നും മാത്രമോ കറന്‍സിയോ സാമ്രാജ്യത്വ കറന്‍സി 'ഡോളര്‍'. എത്രയോ പൂജ്യങ്ങളുള്ള ഈ പണം കൊണ്ട് ഇന്‍‌ഡ്യയിലെ എത്ര ആളുകളുടെ പട്ടിണിമാറ്റാമായിരുന്നു!

ഇല്ല ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല ഒരു മഹാ സമരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു! ;)

Labels:

Wednesday, October 28, 2009

ശാസ്ത്രം മതം പിന്നെ ചിത്രകാരനും

ചിത്രകാരന്റെ ഈ പോസ്റ്റ് വായിച്ചപ്പോളാണ് ആളുകള്‍ ഇപ്പോഴും ശാസ്ത്രത്തേയും സാങ്കേതികതയേയും ഒന്നായാണല്ലോ കാണുന്നത് എന്ന് വീണ്ടും തോന്നിയത്. അതായത് ഇന്‍‌വെന്‍ഷനല്ല ( invention) കണ്ടെത്തലുകള്‍ (discovery) എന്ന് എന്തെ പലരും മനസ്സിലാക്കാത്തത്?.

" ശാസ്ത്രജ്ഞന് ഒരു വിശ്വാസിയാവാം എന്നാല്‍ വിശാസിക്ക് ഒരു ശാസ്ത്രജ്ഞന്‍ ആവാന്‍ പറ്റില്ല "

ഈ തത്വത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത് കാരണം, ‍ ശാസ്ത്രജ്ഞന്‍ എന്നത് ഇന്‍‌വെന്ററെയാണെന്നും അതൊരിക്കലും ഒരു ഡിസ്കവറര്‍ അല്ലെന്നും തിരിച്ചരിയുമ്പോളാണ് മുകളിലെ തത്വത്തോട് യോജിച്ചുകൊണ്ട് ചിത്രകാരന്റെ പോസ്റ്റിനോട് വിയോജിക്കാന്‍ സാധിക്കുക.

ഒരു വിശ്വാസിയെന്നാല്‍ ഒരു പാതയില്‍ സഞ്ചരിക്കുന്നവനായതിനാല്‍ അവനറിയാത്ത ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയമുള്ള വിശ്വാസമാകുന്നതാണ് ഇതിന് കാരണം.

ഒരു ഇന്‍‌വെന്‍ഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള കണ്ടെത്തലുകാരനാണ് ഒരു സാങ്കേതിക വിദഗ്ധന്‍. അതായത് കൊളംബസ് ഒരു ഡിസ്കവറര്‍ മാത്രമേ ആകുന്നുള്ളൂ ഒരു സാങ്കേതിക വിദഗ്ധന്‍ ആകുന്നില്ല അതുപോലെത്തന്നെ ഐ എസ് ആര്‍ ഓ യിലെ ഒരു 'ശാസ്ത്രഞ്ജന്‍' ഒരു സാങ്കേതിക വിദഗ്ദന്‍ മാത്രമേ ആകുന്നുള്ളു എന്ന് ചുരുക്കം.

ഒരു സാങ്കേതിക വിദഗ്ധന് തനിക്ക് പോകേണ്ട വഴികള്‍ കൃത്യമായി നിര്‍‌വചിച്ചിട്ടുണ്ട് അയാള്‍ ആ വഴിയില്‍ മാത്രം സഞ്ചരിച്ചാല്‍ മതി. അതിനാവശ്യമായ സാമഗ്രികള്‍ക്കുള്ള / സാങ്കേതികമുണ്ടാക്കാനുള്ള ഇന്‍‌വെന്‍ഷന്‍ മുമ്പില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ അവിടെയുള്ള ഒരു സാങ്കേതിക വിദഗ്ധന് ദൈവ വിശാസമുണ്ടായാല്‍ അതൊരിക്കലും അയാളുടെ പ്രവൃത്തിയെ ബാധിക്കുകയില്ലെന്ന് മാത്രമല്ല അയാളുടെ ഒരു പ്രവൃത്തിക്ക് തടസ്സമാകുന്നുമില്ല അതില്‍ ഒരു തെറ്റുമില്ല കാരണം ശാസ്ത്രഞന്‍ വിശ്വാസിയാവുന്നതും സാങ്കേതിക വദഗ്ധന്‍ ആവുന്നതും രണ്ടും രണ്ടാണ്.

Labels:

Thursday, October 22, 2009

വിജയ ശതമാനവും പ്രൊഫെഷണലിസവും

ഡിസിഷന്‍ മേക്കിങ്ങ് ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലാണ് പ്രൊഫെഷണല്‍സിനെ ഡിമാന്റ് ചെയ്യുന്നത്. തന്റെ അറിവുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള / ഉപയോഗപ്പെടുത്താനുള്ള ഒരു വ്യക്തിയുടെ കഴിവാണ് അയാളിലെ പ്രൊഫെഷണലിസത്തെ അളക്കുന്നത്, ഇത് കൃത്യമായ ഒരു ഡെഫനിഷനായെടുക്കരുത്!.


കുറെ തിയറി പഠിച്ചത് കൊണ്ട് മാത്രം പ്രൊഫെഷണലിസം ഒരു വ്യക്തിയില്‍ ഉണ്ടാവില്ല. അത് സ്വാഭാവികമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഒന്നാണ് പഠനകാലത്ത് അതിനൊരു ചിട്ട കൈവരുമെന്ന് മാത്രം.

ഇതുകൊണ്ടൊക്കെത്തന്നെ ഒരാളുടെ വ്യക്തിപരമായ സവിശേഷതകള്‍ക്കും ഈ വളര്‍ചയില്‍ പങ്കുണ്ടെങ്കിലും വളരുന്ന പഠിക്കുന്ന ചുറ്റുപാടാണ് കൂടുതല്‍ സ്വധീനിക്കുന്നത്.

എഞ്ചിനീയറിങ്ങ് പ്രവേശനത്തിനുള്ള എന്‍‌ട്രന്‍സ് പരീക്ഷ വലിയ സംഭവമാണെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും അതില്‍ നല്ല റാങ്ക് വാങ്ങിക്കുന്ന ഒരു കുട്ടിക്ക് കുറഞ്ഞ റാങ്ക് ലഭിക്കുന്ന കുട്ടിയേക്കാള്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത അയാളുടെ പ്രൊഫെഷണലിസത്തെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്.

സാമാന്യം നല്ല റാങ്കുള്ള കുട്ടികള്‍ വരുന്ന സര്‍ക്കാര്‍ കോളേജുകളില്‍ കൂടുതലും ഈ ' പ്രത്യേകത' ഉള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. ഈ പ്രത്യേകതയുള്ള കുട്ടികളെല്ലാം ഒരു മിച്ചുണ്ടാകുന്ന ഒരു ആമ്പിയന്‍സാണ് / സാഹചര്യമാണ് നല്ല പ്രൊഫെഷണലുകളെ ഉണ്ടാക്കുന്നത്.

സര്‍ക്കാര്‍ കോളേജുകളില്‍ വിജയ ശതമാനം ഒരു പക്ഷെ കുറവായിരിക്കും എന്നാല്‍ അവരുമായി തുല്യമാര്‍ക്കുള്ള ഇതര സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ അപേക്ഷിച്ച് പ്രൊഫെഷണലിസം പ്രൊഫെഷണലിസം കൂടുതലായിരിക്കും, അനുഭവം.

എന്ന് കരുതി പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുന്നവരെല്ലാം മോശമെന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വരുന്നവര്‍ നല്ലവരെന്നോ അഭിപ്രായമില്ല അതേ സമയം താരദമ്യത്തില്‍ എണ്‍പതും ഇരുപതും കൊടുക്കാനേ നിര്‍‌വാഹമുള്ളു ഒരു പക്ഷെ തൊണ്ണൂറും പത്തും.

നല്ല മാര്‍ക്കോടെ പരീക്ഷയില്‍ വിജയിച്ചാല്‍ നല്ല പ്രൊഫെഷണല്‍ ആയി എന്ന തെറ്റായ ധാരണകൊണ്ടാണ് ദുബായിലെ അച്ഛന്‍ ലക്ച്ചറെ വിളിച്ച് മകന്റെ സെഷണല്‍ മാര്‍ക്ക് മുഴുവന്‍ കൊടുക്കാന്‍ പറയുന്നത്.

പ്രൊഫെഷണല്‍ എന്തെന്ന് കൃത്യമായി മനസ്സിലാക്കുകയും അത് ലഭ്യമാക്കാന്‍ സഹായകരമായ 'ഒന്നിന്റെ' കുറവ് തങ്ങളുടെ പ്രൈവറ്റ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കുറവാണെന്ന് തുറന്ന മനസ്സോടെ സമ്മതിക്കുകയും ചെയ്താല്‍ മുമ്പെ സൂചിപ്പിച്ച പത്തിനെ ഇരുപതും മുപ്പതും ഒക്കെയാക്കാന്‍ സാധിച്ചേക്കും ബാക്കിയുള്ളവരെ പത്താം ക്ലാസ്സിലെ സുരേഷ് കുറച്ച് ഇലക്ട്രിക്കല്‍ തിയറി പഠിച്ച അവസ്ഥയില്‍ പുറത്ത് വരട്ടെ! എന്തൊക്കെ കുറവുണ്ടാവട്ടെ സര്‍ക്കാര്‍ കോളേജുകള്‍ നല്‍കുന്ന ഒരു ആമ്പിയന്‍സ് ഉണ്ടല്ലോ അത് എത്ര ചിലവാക്കി വലിയ ലാബുണ്ടാക്കിയാലും ലഭിക്കില്ല.

Labels:

കൂതറതിരുമേനിക്ക്

എന്റെ ബ്ലോഗില്‍ പരാമര്‍‌ശിക്കപ്പെടാന്‍ കൂതറ അവലോകനം എന്ന താങ്കളുടെ ബ്ലോഗില്‍ ഉള്ളടക്കം ഉണ്ടായതിനാലല്ല മറിച്ച് ഇന്നത്തെ കൂതറ അവലോകനത്തില്‍ എന്നെ പരമാര്‍ശിച്ചതിനാലും അവിടെ കമന്റ് മോഡറേഷന്‍ വെച്ച് കന്റ് പുറത്ത് വിടാത്തതിനലും ഇവിടെ പോസ്റ്റുന്നു.


കൂതറതിരുമേനി,

പരാമര്‍ശിച്ച പോസ്റ്റില്‍ ഞാനായിരുന്നല്ലോ പോലീസ്, വിമര്‍ശനത്തിന് ഞാന്‍ എതിരല്ല വിമര്‍ശനം എഴുത്തുകാരനെ വളര്‍ത്താനാവണം തളര്‍ത്താനാവരുത്. അവിടെ നടന്നത് എഴുത്തുകാരനെ വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു എന്ന് പറയുന്ന താങ്കളുടെ വായനയുടെ കുഴപ്പമാണ്. തികച്ചും വ്യക്തിഹത്യയായേ അവിടെയുള്ള ' വിമര്‍ശനത്തെ' എനിക്ക് കാണാന്‍ പറ്റൂ.

വിമര്‍ശനം എന്നത് എഴുത്തുകാരനെ നന്നാക്കാനാണെന്ന് എനിക്കഭിപ്രായമില്ല വായനക്കാരന്റെ താത്പര്യം സം‌രക്ഷിക്കപ്പെടാത്തതിലുള്ള ഒരു കുണ്ഠിതപ്പെടുലായേ ഞാന്‍ കാണുന്നുള്ളൂ അത് പ്രകടിപ്പിക്കുന്നതിലെ ശൈലി തികച്ചും അയാളുടെ വ്യക്തിത്വത്തെ കാണിക്കും.

സഗീറിനെയെന്നല്ല ഏതൊരാളെയും അത് നടുറോട്ടിലായാലും ഇഷ്ടമല്ലാത്ത രീതിയില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രതികരിക്കും അതിനിനി ബൂലോക പോലിസാണെന്നോ പട്ടാളമാണെന്നോ പറഞ്ഞാല്‍ ,
I just Don't care. കുറച്ചുകാലമായി കൂതറതിരുമേനീ ഇവിടെ എന്തെല്ലാം കണ്ടിരിക്കുന്നു കേട്ടിരിക്കുന്നു.

Labels:

Saturday, October 17, 2009

ലൗഡ് speaker

ജബല്‍ അലി ഡോണിയയിലിരുന്ന് സിനിമ കാണുമ്പോള്‍ തൃശ്ശൂര്‍ ജോസിലോ രാം ദാസിലോ ഒക്കെ കാണുന്നതുപോലെയാണ്. ലൗഡ് സ്പീക്കര്‍ വന്നാല്‍ കാണണമെന്നാദ്യമേ ഉറപ്പിച്ചിരുന്നു. തീയേറ്ററില്‍ കയറുന്നതുവരെ മമ്മുട്ടിയാണ് നായകന്‍ എന്നതൊഴിച്ച് മറ്റൊന്നും അറിയില്ലായിരുന്നു.

തുടക്കത്തില്‍ സിറ്റിയിലെ ലൈറ്റുകള്‍ ബ്ലര്‍ ചെയ്ത് ഒരുമിപ്പിക്കുന്നതും പിന്നീട് വ്യക്തതയോടെ ഓരോന്നായി തന്നെ നില്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും അതുമായി സിനിമക്ക് വലിയ ബന്ധമുണ്ടെന്നൊന്നും ആദ്യം തോന്നിയില്ലെങ്കിലും ഫ്ലാറ്റ് സമുച്ഛയത്തിലെ പല താമസക്കാരെത്തന്നെയല്ലെ സിനിമാക്കാരന്‍ ഉദ്ദേശിച്ചിരിക്കുക എന്ന് പിന്നീട് തോന്നി.

സ്വന്തക്കാരും ബന്ധക്കാരുമായിട്ടൊന്നുമാരുമില്ലാത്ത, സാമാന്യം പ്രായമുള്ള ഒരാളുടെ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. റെയര്‍ ബ്ലഡ് ഗ്രൂപ്പിലുള്ള അയാള്‍ക്കാവശ്യമായ വൃക്ക ദാദാവായാണ് മമ്മുട്ടിയുടെ കഥാപാത്രം മൈക്ക് രംഗപ്രവേശനം ചെയ്യുന്നത്. ഒരുമിച്ചുള്ള കുറച്ചു ദിവസത്തെ ജീവിതത്തിലൂടെ മമ്മുട്ടിയുടെ കഥാപാത്രം രോഗിയിലും മറ്റും വരുത്തുന്ന മാറ്റങ്ങളും, സൗഹൃദവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

ഒരു ആവറേജ് സിനിമയില്‍ പെടുത്താന്‍ പോലും ഈ സിനിമാക്കാവാതെ പോകാന്‍ കാരണം കഥയുടെ/ഉള്ളടക്കത്തിന്റെ ആഴക്കുറവല്ല മറിച്ച് അനാവാശ്യമായ പല ഉള്‍പ്പെടുത്തലുമാണ്. കാമ്പുള്ള ഹാസ്യം നായകനിലൂടെത്തന്നെ ഉള്‍ക്കൊള്ളിക്കാന്‍ സാഹചര്യമുണ്ടായിട്ടും അത് കാണാതെയോ അറിയാതെയോ തമാശക്ക് വേണ്ടി തമാശ ഉള്‍പ്പെടുത്തുന്ന തൊണ്ണൂകളിലെ പല സിനിമകളേയും ഓര്‍മ്മിപ്പിക്കുമാറ് വെഞ്ഞൂറാമൂടിനേയും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

നാല്‍‌പത്തിയാറ് വര്‍ഷം അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിക്ക് സ്വാഭാവികമായും ഉണ്ടാവാവുന്ന 'തനിമയില്ലായ്മ' രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളുടെ അഭിനയത്തിലുള്ള അനായാസ്യക്കുറവ് ഗുണം ചെയ്യുന്നുണ്ട് അതേസമയം ഇത് യഥാര്‍ത്ഥ അഭിനയമായിരുന്നെകില്‍ ഇന്‍‌ഡ്യ കണ്ട ഏറ്റവും നല്ല നടനായിരിക്കും അയാള്‍!

ഒരു നാട്ടിന്‍ പുറം അച്ചായനെ അവതരിപ്പിക്കുന്ന മമ്മുട്ടിതന്നെയാണീ സിനിമയിലെ ഹൈ ലൈറ്റ്.ഇടക്കൊരു ദിവസം രാവിലെ ഫ്ലാറ്റിന് പുറത്തുള്ള തട്ടുകടയില്‍ നിന്നും ചായകുടിച്ചതിന് ശേഷം തിരികെ പോകുമ്പോള്‍ ജോഗ്ഗിങ്ങിനിറങ്ങിയവരുടെ ഒപ്പം ഏന്തിവലിച്ച് നടക്കുന്ന മമ്മുട്ടിയുടെ പിന്നില്‍ നിന്നുമുള്ള ഷോട്ടൊക്കെ ഉത്തമ ഉദാഹരണം.


സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ ഇടക്കൊക്കെ മുന്നാഭായിയെ ഓര്‍മ്മ വന്നത് രണ്ടിലേയും നായിക ഒന്നായതുകൊണ്ട് മാത്രമാണോ?എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലുണ്ടോ?

****************

ഈയിടെയായി ഇംഗ്ലീഷ് സിനിമകള്‍ കാണുന്ന ദുസ്വഭാവം കൂടുതലാണ് അതും പഴയവ അതില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം മോശമല്ലാത്ത ഒരു വിഭാഗം മലയാള സിനിമകളും ഇംഗ്ലീഷില്‍ നിന്നും 'യാദൃശ്ചികത' ഉള്‍ക്കൊണ്ട് ഉണ്ടാക്കിയതാണെന്നതാണ്. ചിലതില്‍ ഈ 'യാദൃശ്ചികത' വളരെ കൂടുതലാവുമ്പോള്‍ മറ്റു ചിലതില്‍ ചില സീനുകളോ പാട്ടുകളോ അടര്‍ത്തി വെച്ചിരിക്കുന്നു എന്നുമാത്രം.

Labels:

Friday, October 09, 2009

മാതൃഭൂമിക്ക് പിന്നാലെ ഏഷ്യാനെറ്റും!

ഇന്ന് രാവിലെ പ്രക്ഷേപണം ചെയ്ത ഗള്‍ഫ് റൗണ്ടപ്പില്‍ നാസയുടെ ക്യാമ്പില്‍ പങ്കെടുത്ത മലയാളി പയ്യനെ പരിചയപ്പെടുത്തിയിരുന്നു.ഒന്നും പറയാനില്ല കഷ്ടം!

Labels:

Saturday, October 03, 2009

പ്രവാസികളുടെ ഒരു കാര്യൈ.

ചിലവ് ചുരുക്കലിന്റെ ഭാഗമായി എയര്‍ ഇന്‍‌ഡ്യയുടെ ഓഫീസ് ദുബായില്‍(?) നിന്നും മാറ്റുകയാണത്രെ. ഇതിനെക്കുറിച്ച് പ്രവാസികളുടെ അഭിപ്രായ പ്രകടനം കണ്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.

കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍ മാരണമെന്നും പുനപരിശോധിക്കണമെന്നുമൊക്കെ ആവശ്യപ്പെടുന്നതിനിടയില്‍ ഒരു പ്രവാസി, '.....അങ്ങിനെ പ്രവാസികളായ ഞങ്ങളെ സഹായിക്കണ'മെന്നുമൊക്കെ പറയുന്നതുകേട്ടു.

നാലോ അഞ്ചോ ആളുകളില്‍ ഒരാളുപോലും തീരുമാനം ശെരിയാണെന്ന് പറഞ്ഞില്ല, അമ്മയെതല്ലിയാലും രണ്ടഭിപ്രായമുള്ളപ്പോള്‍ ഏഷ്യാനെറ്റ് തിരഞ്ഞുപിടിച്ച് അഭിപ്രായ സമന്വയം നടത്തിയതാണോ എന്നുപോലും തോന്നിപ്പോയി.

പതിമൂന്ന് കൊല്ലത്തൊളമായ ഒരു പ്രവാസിയായ എനിക്കിന്നേവരെ പ്രസ്തുത എയര്‍ ഇന്‍‌ഡ്യ ഓഫീസുമായൊരിക്കല്‍ പോലും പോകേണ്ടിയോ/ അവരുടെ സര്‍‌വീസ് ലഭിക്കുകയോ/ ആവശ്യമോ വന്നിട്ടില്ല. വളരെ അടുത്ത സുഹൃത്ത്‌ക്കളുടെ അനുഭവവും തിരിച്ചല്ല.

ഇനീപ്പോ ഈ ഓഫീസ് പ്രത്യേകം വല്ല പ്രവാസികള്‍ക്കും വല്ല സഹായ/ സര്‍‌വീസും നല്‍കുന്നുണ്ടോ ആവോ?

അല്ല ഈ ഓഫീസ് നിലനിര്‍‌ത്തുന്നത് കൊണ്ട് ഏത് പ്രവാസിക്കാണോ ഗുണമുണ്ടാകുക? അറിയന്‍‌ വേണ്ടി ചോദിച്ചതാണ്.

Labels:

Wednesday, September 30, 2009

ചരിത്രമറിയാത്തവര്‍

ഇന്നത്തെ ഗള്‍ഫ് ന്യൂസിലെ മുന്‍‌പേജിലെ ഒരു പ്രധാന ന്യൂസ് കണ്ട് ലജ്ജ തോന്നി. ഇന്‍‌ഡ്യയെപ്പറ്റിയും ഇന്‍‌ഡ്യന്‍ സംസ്കാരത്തെപറ്റിയും വാതോരാതെ സംസാരിക്കുന്ന നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് ഈ ന്യൂസുകള്‍ കണ്ടാല്‍ മനസ്സിലാവും.ഒരു രാജ്യത്തിന്റെ ഭാവി ഇരിക്കുന്ന വിദ്യാഭ്യാസസ്ഥപനങ്ങളിലുള്ളവരുടെ പ്രതികരണങ്ങള്‍ അവര്‍ ഇരിക്കുന്ന സ്ഥനങ്ങള്‍ക്ക് യോജിച്ചതാണോ എന്ന് അവര്‍ തന്നെ വിലയിരുത്തേണ്ടതാണ്.

ന്യൂസ് ഹെഡ് ലൈന്‍ ഇങ്ങനെ ' Indian and Pakistani schools fear inspections' വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു, ' Indian and Pakistani schools fear they will fail the quality test if the knowledge and Human Development Authority(KHDA) compares them with highly priced British or American schools'

ന്യു ഇന്‍ഡ്യന്‍ മോഡല്‍ ഹൈസ്കൂളിന്റെ പ്രിന്‍‍സിപല്‍ മി. അസ്ലം ഖാന്‍ പറയുന്നത് അതോ (അപേക്ഷിക്കുകയോ?)കാണുക ' My only plea to KHDA is that they should not compare our school to American or British schools either interms of infrastructure or standard of education. Our mission is to offer affordable education to low income families'

സ്കൂള്‍ എന്നാല്‍ അതാത് രാജ്യത്തിന്റെ രീതികളും പഠനക്രമങ്ങളും മെല്ലാം അടങ്ങിയതാണ്. അതുകൊണ്ട് തന്നെ അത് മറ്റൊരു രാജ്യവുമായി പല തരത്തിലുള്ള വ്യത്യാസങ്ങളും കാണും. ഇന്‍‌ഡ്യന്‍ സ്കൂളുകള്‍ കേരള സിലബസ്സും സി.ബി.എസ്.സി സിലബസ്സും പാഠ്യക്രമങ്ങളും പിന്‍‌തുടരുന്നവയാണ്. അവിടെയുള്ള അധ്യാപകര്‍ മലയാളികളും ഇന്‍ഡ്യക്കാരുമാണ്. പഠിക്കുന്ന മാധ്യമം ഇംഗ്ലീഷെന്ന കോമണ്‍ ഫാക്ടറാണ് ഇതര രാജ്യങ്ങളിലെ സ്കൂളുകളുമായുള്ളത്.

ഏത് രാജ്യത്തെ പാഠക്രമങ്ങളാണെങ്കിലും യു.എ.യിലെ സ്കൂളുകള്‍ക്കുണ്ടായിരിക്കേണ്ട മാര്‍ഗ്ഗ രേഖകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ഇല്ലാത്ത പക്ഷം അവ നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളൂകയുമാണ് സ്കൂളുകള്‍ ചെയ്യേണ്ടത്. വളരെ കുറഞ്ഞ ശമ്പളം ലഭിക്കുന്നതിനാലാണ്... തുടങ്ങിയ അഭിപ്രായങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ അധ്യാപനത്തിന് യോജിച്ചവരാണോ ഇവരൊക്കെ എന്നുപോലും തോന്നിപ്പോയി.

സ്കൂളുകള്‍ ഒരു രാജ്യത്തിന്റെ ഭാവിക്ക് കൊടുക്കുന്ന സംഭാവനകളെപ്പറ്റി പറയേണ്ടതില്ല. ഒരു കുട്ടിയുടെ സംസ്കാരമടക്കം വളര്‍ച്ചയുടെ ഗതി നിശ്ചയിക്കുന്ന അധ്യാപകര്‍ എന്ന വര്‍ഗ്ഗത്തിനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടവയാണ് സത്യസന്ഥതയും അഭിമാനവും കോണ്‍ഫിഡന്‍സുമൊക്കെ. ഇത്തരം ഭയപ്പെടലുകളിലൂടെ എങ്ങിനെയാണവര്‍ക്ക് കുട്ടികളെ ശെരിയായ രീതിയില്‍ നയിക്കാനാവുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

ഏതൊരു സിസ്റ്റത്തേയും വിലയിരുത്തുന്നത് അതിന് മാത്രമായുള്ള മാനദണ്ഠങ്ങള്‍ വെച്ചുകൊണ്ടാണ്. ഇന്‍‌ഡ്യന്‍ സ്കൂളുകളെ വിലയിരുത്തേണ്ടത് ഇന്‍‌ഡ്യന്‍ പാഠക്രമങ്ങളും സംസ്കാരവും അതിനു വേണ്ട ഇന്‍ഫ്രാസ്ട്രുകച്ചറുമൊക്കെ വിലയിരുത്തിക്കൊണ്ടാണ് അല്ലാതെ സായിപ്പിന്റെ പാഠക്രമവും അവിടെത്തെ ചുറ്റുപാടുകളും അടിസ്ഥാനപ്പെടുത്തിയല്ല.

KHDA പരിശോധനക്ക് വരുമ്പോള്‍ പരിശോധനയുടെ മാനദണ്ഠങ്ങള്‍ മനസ്സിലാക്കുകയും അവ തങ്ങളുടെ പാഠ്യക്രമങ്ങള്‍ക്ക് യോജിച്ചതല്ലെങ്കില്‍ അത് പ്രകടമാക്കുകയുമാണ് വേണ്ടത്. നമ്മുടെ പാഠ്യക്രമത്തെ വിലയിരുത്തേണ്ടത് അത് മാത്രമടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തലിലൂടെയാവണം എന്ന തിരിച്ചറിവാദ്യമുണ്ടാകുകയും അത് ബന്ധപ്പെട്ടവരെ അറിയീച്ച് പ്രസ്ഥുത പരിശോധനക്ക് നെജ്ചും വിരിച്ച് തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ 'ശമ്പളം കുറവായതിനാലും' മീഡിയം ഫാമിലിക്കുള്ള വിദ്യാഭ്യാസമാണ് കൊടുക്കുന്നതെന്ന വിലകുറഞ്ഞ വാദങ്ങള്‍ കൊണ്ട് വരികയല്ല.

എന്തിനേയും നേരിടാന്‍ ഉതകുന്ന ഒരു ജനത നിങ്ങളുടെ കയ്യിലാണെന്ന കാര്യം ഓര്‍ത്തിരുന്നെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

Labels:

Wednesday, September 23, 2009

'നമ്മുടെ ബൂലോകം' ബ്ലോഗിന്റെ അറിവിലേക്ക്.

ഇന്നത്തെ ഈ പോസ്റ്റില്‍ കമന്റ് ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റാക്കുന്നു.

താഴെകാണുന്നത് പ്രസ്തുത പോസ്റ്റിലെ വരികള്‍:

>>>ബ്ലോഗ്‌ എന്ന മാധ്യമം ഇത്തരം പണ സമ്പാധനത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോള്‍ മറ്റുള്ള ബ്ലോഗേഴ്സ് ചതിയില്‍ പ്പെടുന്നത് കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല<<<

സിയാബ് ബ്ലോഗില്‍ പോസ്റ്റ് ഇട്ട് അസുഖമാണെന്നോ സഹായം വേണമെന്നോ പറയാത്ത സ്ഥിതിക്ക് മുകളിലെ വാചകങ്ങള്‍ എങ്ങിനെ ശെരിയാവും?

Labels:

Thursday, August 20, 2009

വിക്കിയും കാടും പാമ്പും

ചില പോസ്റ്റുകള്‍ വായിച്ചാല്‍ അവിടെ കമന്റ് എഴുതാന്‍ തോന്നാറില്ല ഒന്നുകില്‍ നീളം കൂടും അല്ലെങ്കില്‍ പൊതുവായ ഒരു കമന്റായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് നെല്ലിക്ക ബ്ലോഗിലെ ഈ പോസ്റ്റ്.


ഒരു സ്വതന്ത്ര മാധ്യമം അല്ലെങ്കില്‍ ഇന്‍ഫോര്‍മേഷന്‍ സോഴ്സ് എന്ന നിലയില്‍ വിക്കിയില്‍ തെറ്റ് കാണുമ്പോള്‍ അത് തിരുത്താതെ എന്തിന് കുറ്റം പറയുന്നു എന്നാണ് പ്രസ്ഥുത പോസ്റ്റില്‍ ചോദിക്കുന്നത്.

മൂന്നോ നാലോ പേജുള്ള ഒന്നാണ് വിക്കിയെങ്കില്‍ കണ്ട തെറ്റ് തിരുത്തുന്നതുതന്നെയാണ് വേണ്ടത് എന്നാല്‍ എണ്ണമറ്റ പേജുകളുള്ള അല്ലെങ്കില്‍ ഡെപ്ത്തുള്ള ഒരു കടലായ വിക്കിയില്‍ ഒരാള്‍ എന്തെങ്കിലും ഒരു പീസ് ഒഫ് ഇന്‍ഫോര്‍മേഷന്‍ അറിയാനായിട്ട് തിരയുമ്പോള്‍ അതില്‍ ഒരു തെറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരുത്തുന്നതിനല്ല പ്രൈമറി ഇമ്പോര്‍ട്ടന്‍സ് കൊടുക്കേണ്ടത് ' വിക്കിയില്‍ തെറ്റുണ്ട് ' എന്ന് വിളിച്ചുപറയുന്നതിന് തന്നെയാണ്.

ഒരാള്‍ കാണുന്ന തെറ്റ് അയാള്‍ തന്നെ തിരുത്തിയാലും ഇതര തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാവുന്നില്ല മാത്രമല്ല ഇതുപോലുള്ള അറിയീപ്പുകളിലൂടെ ചൂണ്ടിക്കാണിക്കലിലൂടെ സഹായം ലഭിക്കുന്നത് ആധികാരികമായും / റഫറന്‍സായും വിക്കിയിലെ ഡാറ്റ ചൂണ്ടിക്കാണിക്കുന്നവര്‍ക്കാണ്.

ഇതുപോലുള്ള അറിയീപ്പുകള്‍ ലഭിക്കുമ്പോള്‍ , യാതൊരു മാനദണ്ടവുമില്ലാതെ , ശ്രദ്ധിക്കാതെ വിക്കിയിലെ ഡാറ്റ റഫറന്‍സായും മറ്റും ചൂണ്ടിക്കാണിക്കുന്നവര്‍ പ്രസ്ഥുത ഡാറ്റയുടെ ആധികാരികത കൂടുതല്‍ ഉറപ്പിക്കാന്‍ ശ്രമിക്കും.

കാടിന്റെ ഉടമ കാട്ടില്‍ നല്ല പഴങ്ങളുണ്ട് , നദികളുണ്ട് പല ഔഷധ സസ്യങ്ങളുമുണ്ട് എന്ന് വിളിച്ചുപറയും എന്നാല്‍ കാട്ടിലൂടെ നടക്കുന്ന ഒരാള്‍ ഒരു പാമ്പിനെ കണ്ടാല്‍ അതിനെ തല്ലിക്കൊന്ന്, കാടിന്റെ ഉടമയുടെ ഒപ്പം ചേരുകയല്ല വേണ്ടത് , മറിച്ച് ' കാട്ടില്‍ പാമ്പുണ്ട് ' എന്ന് വിളിച്ചുപറയുക തന്നെയാണ് കാരണം ഇത്തരം ഒരറീയീപ്പ് കിട്ടുന്നതോടെ പിന്നീട് കാട്ടിനുള്ളില്‍ കയറുന്നവര്‍ ശ്രദ്ധിക്കും എന്നതുതന്നെ.

വിക്കിയില്‍ ചികയുന്നതിനിടെ ഒരു തെറ്റ് കണ്ടാല്‍; തെറ്റ് തിരുത്താനോ / വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയാനോ ഉള്ളതില്‍ നിന്നും ഒറ്റ ഓപ്ഷനേ ഉള്ളുവെങ്കില്‍ ' വിക്കിയില്‍ തെറ്റുണ്ടെന്ന് വിളിച്ചുപറയുക ' എന്ന ഓപ്ഷന്‍ തന്നെയാവണം തിരഞ്ഞെടുക്കേണ്ടത്.

Labels:

Monday, August 17, 2009

ആസിയന്‍ കരാര്‍ - രാഷ്ട്രീയവും ഗുണ്ടായിസവും

ആസിയന്‍ കരാറിനെയൊ ഇതര സ്വതന്ത്ര കരാറുകളുടെ ഗുണ ദോഷങ്ങളെപറ്റിയോ വിശകലം ചെയ്യാന്‍ ഞാന്‍ ആളല്ല. ഇത്തരം കരാറുകള്‍ വന്നാല്‍ എന്തൊക്കെയോ സംഭവിക്കും എന്നും പറഞ്ഞ് വാളെടുക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്ന ഒരു 'സാദാ' ആളിന്റെ ചിന്തകളാണ് ഇവിടെ പങ്ക് വെക്കുന്നത്.ഇന്ന് പ്രവാസിയാണെങ്കിലും ഒരു കര്‍ഷകന്റെ മകനായി ജനിച്ച എനിക്ക് ഭാവിയില്‍ കേരളത്തില്‍ ത്തന്നെയാണ് ജീവിക്കേണ്ടതെന്നതും കൂടി ചിന്തിക്കുമ്പോളാണ് എന്റെ ചിന്തകള്‍ക്ക് തീവ്രത കൂടുന്നതും.

ഇന്നത്തെ അനുഭവം വെച്ച് സ്വല്‍‌പ്പം കൃഷിയിടവും പറമ്പുള്ള ഞാന്‍ പോലും അടുത്ത വര്‍ഷം കൃഷി ചെയ്യില്ല കാരണം ഭീമമായ നഷ്ടം തന്നെ!. തുടര്‍ച്ചയായി വര്‍ഷത്തില്‍ മുപ്പതിനായിരത്തിലധികം രൂപ ചിലവാക്കിയ എനിക്ക് കിട്ടിയ വരുമാനം പരമാവധി എഴുനൂറ് രൂപയാണ്. ഇറക്കിയ പൈസയെങ്കിലും തിരിച്ച് കിട്ടുമായിരുന്നെങ്കില്‍ ഒരു പൊതുപ്രവര്‍ത്തനം എന്ന രീതിയിലെങ്കിലും ഞാന്‍ കൃഷി ചെയ്തേനെ.എല്ലാവരും പറയുന്ന ഒരു തമാശയുണ്ട് വിലക്കുറവാണ് കൃഷി നശിക്കാന്‍ കാരണമെന്ന്! ഒരാഴ്ത്തെ പച്ചക്കറി ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിവരുമ്പോള്‍ കീശ കാലിയാവുന്നത് ചിലവാക്കുന്നവനല്ലെ അറിയൂ.

പിന്നെ എന്താണ് കൃഷി നഷ്ടത്തിലാവാന്‍ കാരണം? കൂലി ഒടുക്കത്തെ കൂലി. യാതൊരു മാനദണ്ടവുമില്ലാത്ത അനുപാദമില്ലാത്ത കൂലി മാത്രമല്ല പണിക്ക് ആളെകിട്ടാത്തതുമൊക്കെയാണീ നഷ്ടത്തിന് ഞാന്‍ കാണുന്ന കാരണം. ഇനി ആളെ കിട്ടിയെന്ന് തന്നെ വെക്കുക എത്രപേര്‍ കൂലിക്കനുസരിച്ച് പണിയെടുക്കുന്നുണ്ട്?

ഒരു സുഹൃത്തിന്റെ അനുഭവം പറയട്ടെ, തെങ്ങില്‍ നിന്നും തേങ്ങ വീണ് തുടങ്ങിയിരിക്കുന്നു സ്ഥിരമായി തേങ്ങ ഇടുന്നയാള്‍ 'നാളെ, നാളെ' പറയാന്‍ തുടങ്ങിയീട്ട് കുറെയായി. പുറത്തുനിന്നും ആളെകൊണ്ട് വന്ന് തേങ്ങയിട്ടാല്‍ അതിന്റെ പുലിവാലറിയുന്നതിനാല്‍ വീഴുന്ന തേങ്ങ കൂട്ടിവെച്ചു. ഒരു മാസം കഴിഞ്ഞാണ് കക്ഷി വന്നതും തേങ്ങയിട്ടതും കാരണം, മൂപ്പര്‍ ഒരു പറമ്പില്‍ പരിപാടി കഴിച്ചാല്‍ നല്ല കൂലികിട്ടും അതു ചിലവായിട്ട് വേണ്ടേ!.

സ്വതന്ത്രകരാര്‍ പ്രാവര്‍ത്തികമായാല്‍ അമ്പതുരൂപ വിലയുള്ള വെളിച്ചെണ്ണ പത്തുരൂപക്ക് കിട്ടും( ഉദാഹരണമാണ് കൃത്യമല്ല). മലേഷ്യക്കാരന് പത്തുരൂപക്ക് കേരളത്തില്‍ വെളിച്ചെണ്ണ ഇറക്കുമതിചെയ്ത് വില്‍ക്കാം, കേരളക്കാരന് കേരളത്തില്‍ ഉണ്ടാകുന്ന കൊപ്ര ആട്ടിയാല്‍ അതിന്റെ വില അമ്പതുരൂപ. എന്തായിരിക്കും ഈ വ്യത്യാസത്തിന് കാരണം?( പൊതു വിപണിയില്‍ വില്‍ക്കുന്നതവിടെ നില്‍ക്കട്ടെ അതൊക്കെ വല്യ 'ചിന്തകര്‍' ബുദ്ധിജീവികള്‍ ചെയ്യുക)

മലേഷ്യക്കാരന്റെ കൂലി? പ്രവര്‍ത്തന ക്ഷമത? അവര്‍ മെഷിനറി ഉപയോഗിക്കുന്നത്? ലഭിക്കുന്ന തേങ്ങയുടെ ഗുണ നിലവാരം? അതെന്തോ ആവട്ടെ ഈ വ്യത്യാസത്തുക ആരുടെ തലയിലാണ് വരുന്നത്?
ഞാന്‍ സാധനം ഇത്ര വിലക്കുണ്ടാക്കും, നിങ്ങള്‍ അതു വാങ്ങിയേ തീരൂ, വിലകുറച്ചിട്ട് ഇവിടെ അരും വില്‍ക്കാമെന്നുകരുതേണ്ട , ഒരു ചെറിയ ഗുണ്ടായിസമല്ലെ ഇത്?

സ്വതന്ത്രകരാര്‍ വന്നാല്‍ കൃഷിക്കാര്‍ പട്ടിണി കിടക്കും ആത്മഹത്യ ചെയ്യും എന്നൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും കേരളത്തിലെ തൊണ്ണൂര്‍ ശതമാനം പേരും കൃഷിക്കാരാണെന്ന്. ഒരു ദിവസം തമിഴ്നാട് കേരള റോട് അടച്ചാല്‍ അന്ന് നിന്നു കേരളീയന്റെ ഭക്ഷണം, എന്നിട്ട് വലിയ വീമ്പ് പറയുന്നു.

തമിഴ്നാട് ഉഗാണ്ടയിലോ അന്റാര്‍ട്ടിക്കയിലോ ഒന്നുമല്ലല്ലോ നമ്മുടെ ഇന്‍‌ഡ്യയില്‍ അതും തൊട്ടടുത്ത സ്ഥലമല്ലെ പിന്നെ എന്തുകൊണ്ടാണ് അവിടെ കേരളത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്? ഇതിനെ ന്യായീകരിക്കാന്‍ കുറെ ' ബൂര്‍ഷ്വാ' വാക്കുകള്‍ ഉണ്ടാകുമെന്നറിയാം ഒപ്പം മലയാളികള്‍ വിദ്യാഭ്യാസമുള്ള സ്വന്തം അവകാശത്തെപറ്റി ബോധമുള്ള പിന്നെ എന്തൊക്കെയുള്ള മഹാന്‍ മാരാണെന്നും!

സ്വയം പര്യാപ്തമായ ഒരു രാജ്യത്ത് വില്‍‌ക്കുന്നവനും വാങ്ങുന്നവനും എന്നും സംതൃപ്തനായിരിക്കും അതുകൊണ്ട് തന്നെ അവിടെ പുറത്തുനിന്ന് എന്തുവന്നാലും അവയൊക്കെ തിരസ്കരിക്കപ്പെടും അതേസമയം സ്വയം പര്യാപ്തമല്ലാത്ത ഒരു രാജ്യത്ത് എത്ര എതിര്‍പ്പുകളുണ്ടായാലും അവയൊക്കെ തരണവും ചെയ്യപ്പെടും.ഞാനുണ്ടാക്കുന്ന സാധനം ആളുകള്‍ വാങ്ങണമെങ്കില്‍ ഗുണനിലവാരമുള്ള സാധനം ചുരുങ്ങിയ വിലക്ക് എനിക്കുണ്ടാക്കാനാവണം അതാണ് ന്യായം.

അംബാസഡര്‍ കാറുകളും മഹീന്ദ്രയുടെ ജീപ്പും മാരുതി കാറും മാത്രം ഉണ്ടായിരുന്ന ഇന്‍‌ഡ്യയില്‍ ഇന്നെത്ര കാറുകളുണ്ട്? സ്വതന്ത്രകരാറുകള്‍ തന്നെയല്ലെ ഒരു 'വിധത്തില്‍' ( വിമര്‍ശിക്കുമ്പോള്‍ കൃത്യമായി വായിക്കാനപേക്ഷ!) സാന്‍ഡ്റോയും ടൊയോട്ടയും മറ്റിതര രാജ്യ കാറുകളും ഇന്‍‌ഡ്യയില്‍ വരാന്‍ കാരണം? എന്നിട്ടെന്തായി? മഹീന്ദ്രയും മാരുതിയും ഒക്കെ അടച്ചിട്ടോ? അവര്‍ പുതിയവ ഇറക്കി അപ്പോള്‍ ആര്‍ക്കാണ് ഗുണം ഉണ്ടായത്? തുടക്കത്തിലെ വിലയാണോ ഇന്ന് പുറം രാജ്യകാറുകള്‍ക്കുള്ളത്? കാറിന്റെ കാര്യം ഒരുദാഹരണമായി പറഞ്ഞെന്നുമാത്രം.

പേരില്‍ പോലും സ്വയം പര്യാപ്തമല്ലാത്ത കേരളത്തില്‍ നല്ലൊരു കൂട്ടം ജനങ്ങള്‍ക്ക് സന്തോഷം നല്‍കാനെങ്കിലും സ്വതന്ത്രവിപണന കരാറുകള്‍ സഹായിക്കും കാരണം എങ്ങോ കഷ്ടപ്പെട്ട് അധാനിച്ചുണ്ടാക്കിയ പണം കുറച്ചുപയോഗിച്ചവന് പലതും വാങ്ങാന്‍ പറ്റും. ലോകം ചെറുതാവുന്ന ഈ കാലത്ത് ഇന്‍‌ഡ്യക്ക് മാറിനില്‍ക്കാന്‍ പറ്റില്ല. ആരെന്തൊക്കെ പറഞ്ഞാലും കേരളം കൂടുതല്‍ കണ്‍സ്യൂമര്‍ സ്റ്റാറ്റസിലേക്ക് നീങ്ങും കാരണങ്ങള്‍ പലത്. അവ മനസ്സിലാക്കി അവ തിരുത്താന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.

സ്വതന്ത്രവിപണന കരാറുകളെ എതിര്‍ക്കുന്നതിന് മുമ്പ്, കേരളത്തില്‍ എത്രപേര്‍ കര്‍ഷകരാണെന്നും മറ്റുള്ളവര്‍ എത്രപേരാണെന്നും അനുപാദമായി ആര്‍ക്കാണ് നഷ്ടമെന്നും ചിന്തിക്കൂ. കേരളത്തില്‍ ഇന്നുള്ള എഞ്ചിനീയര്‍ / ഡോക്ടര്‍ കൃഷിയല്ലാതെയുള്ള കൃഷിക്ക് ഇത്തരം ഒരു കരാര്‍ വരുത്തുന്ന നഷ്ടവും ലാഭവും കണക്കാക്കി നഷ്ടം കുറക്കാനുള്ള മാര്‍ഗ്ഗമന്വേഷിക്കൂ അതൊരിക്കലും അതിനെ എതിര്‍ത്തായിരിക്കരുത് കാരണം അതിന്റെ ഗുണഭോക്താക്കളും ഉണ്ടെന്നതുതന്നെ.

Labels:

Saturday, July 25, 2009

ധാര്‍‍ഷ്ട്യം

പലരും പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത നടി സംഗീത മോഹനും പോലീസുമായുള്ള ഇടയല്‍ ഏത് രീതിയില്‍ എടുത്താലും നടിയുടെ ചെയ്തിയെ അംഗീകരിക്കാനാവില്ല.

കുറുകെ ചാടിയ സ്ത്രീയെകണ്ടിട്ട് ബ്രേക്ക് ചവിട്ടാത്തതില്‍ (അതോ റെഡ് സിഗ്നലോ? ) തെറി പറഞ്ഞ പോലീസുകാരന്റെ നേരെ കാറ് തിരിച്ച് കയര്‍ത്തുസംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തത് മോഹന്‍‌ലാല്‍ സിനിമകളും പിന്നെ നടിയെന്ന അഹങ്കാരവുമായിരിക്കാം.

താന്‍ തെറ്റ് ചെയ്തില്ലെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ പോലീസുകാരനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത് അല്ലാതെ നടുറോടില്‍ കയര്‍ത്തുസംസാരിച്ച് ഒരു സിനിമയിലേതുപോലുള്ള സീന്‍ ഉണ്ടാക്കുകയല്ല.

ചുറ്റുപാടുകളിലൂടെ സ്വഭാവസംസ്കരണം ചെയ്യപ്പെടുന്ന ഒരു വ്യക്തിയില്‍ എറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അയാളുടെ ജോലിയാണ്. തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം ഏറ്റവും മോശം കാര്യങ്ങളില്‍ മാത്രം വ്യാപൃതനാവുന്ന ഒരു പോലീസുകാരനില്‍ നിന്നും എല്ലാ സമയവും ഒരു പുരോഹിതന്റെ സൗമ്യത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലായ്മയെ എനിക്കു കാണാനാവുന്നുള്ളു.

ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അനുവദിച്ചുകൂടാ, പോലീസുകാരന്‍ മോശം ഭാഷ ഉപയോഗിച്ചെങ്കില്‍ അതില്‍ തെറ്റുണ്ട് അതിനേക്കാള്‍ വലിയ തെറ്റാണ് ജോലിചെയ്യുന്ന പോലീസുകാരനെ നടുറോടില്‍ കയര്‍ത്തുസംസാച്ചതിലൂടെ നടി സംഗീതമോഹന്‍ ചെയ്തത്.

Labels:

Thursday, June 18, 2009

വിദ്യാഭ്യാസവും സംസ്കാരവും

'സ്കൂളില്‍ പോയാല്‍ അറിവ് നേടാം എന്നാല്‍ വിവരം ഉണ്ടാവണമെന്നില്ല'  എന്ന് എന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു.

കണക്കറിയുന്നതോ ഇംഗ്ലീഷറിയുന്നതോ, സയന്‍സറിയുന്നതോ അല്ല വിവരം എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ ഞാനും കുറേ നാളെടുത്തു.

ഇന്ന് ബൂലോകത്ത് നടന്നപ്പോള്‍ ഉപ്പയുടെ പഴയ നിലപാടാണോര്‍മ്മവന്നത് ചെറിയാരുതിരുത്തലുണ്ടെന്ന് മാത്രം , വിദ്യാഭ്യാസമുണ്ടായാല്‍ സംസ്കാരം ഉണ്ടാവണമെന്നില്ല.

Labels: ,

Tuesday, June 16, 2009

ഒന്ന് സഹായിക്കാമോ?

കുറച്ച് കാലമായി തൃശ്ശൂരിലെ ഒരു പ്രൈവറ്റ് ബാങ്കുമായാണ് ഞാന്‍ ഇടപാട് നടത്തുന്നത്. ഇ മെയിലായി മുടങ്ങാതെ വരുന്ന സ്റ്റേറ്റ്മെന്റ് സാധാരണ നോക്കുന്ന പരിപാടിയില്ലായിരുന്നു.

കഴിഞ്ഞ കൊല്ലത്തില്‍ ഒരിക്കല്‍ സ്റ്റേറ്റ്മെന്റ് വന്നത് നോക്കിയപ്പോഴാണ് ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസിനത്തില്‍ ഒരു തുകയും അതിനൊപ്പം ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് മറ്റൊരു തുകയും അക്കൗണ്ടില്‍ നിന്നും ഡിഡക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഒരു മിനിമം സര്‍‌വീസായ ഡെബിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി , വളരെ ചെറിയ തുകയണെങ്കിലും യാതൊരു മുന്നറിയീപ്പുമില്ലാതെ അക്കൗണ്ടില്‍ നിന്നും ഡിഡക്റ്റ് ചെയ്തത് ശരിയായി തോന്നാത്തതിനാല്‍ വിശദീകരണം ചോദിച്ച് ബാങ്കിന് കത്തയച്ചെങ്കിലും മറുപടി അപൂര്‍ണ്ണമായിരുന്നു, അതും ഒരുതരം ഓട്ടോ മെയില്‍ , ഊരോ പേരോ ഇല്ലാത്തത്.

ഒന്നാമതായി ഞാനീ സര്‍‌വീസ് ഉപയോഗപ്പെടുത്തില്ല , മാത്രമല്ല എന്റെ സമ്മതത്തോടെയോ , ഞാന്‍ ആവശ്യപ്പെട്ടോ അല്ല എനിക്കീ സര്‍‌വീസ് തന്നതെന്നും ആയതിനാല്‍ ഉടന്‍ ഡിഡക്റ്റ് ചെയ്തത് തിരിച്ചിടാന്‍ ആവശ്യപ്പെട്ട് ബാങ്കിന് വീണ്ടും എഴുതി.

ഇത്തവണ വന്ന മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്കുള്ള ഉപദേശം , ഒപ്പം ഊരും പേരുമൊക്കെയുണ്ടായിരുന്നു. ഒരു തരം പറ്റിക്കലായി തോന്നിയതിനാല്‍ വിടാന്‍ ഞാനും തയ്യാറായില്ല. ഫോണില്‍ മാനേജരെ വിളിച്ച് ....ബാക്കി പറയുന്നില്ല, കട്ടായ ചാര്‍ജിന്റെ എത്രയോ മടങ്ങ് അന്ന് മാനേജറെ വിളിച്ചുകളഞ്ഞെങ്കിലും കട്ടാക്കിയ പൈസ റിവേര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനിടക്ക് SBI യില്‍ അക്കൗണ്ട് തുടങ്ങാനും , ട്രാന്‍സക്ഷന്‍ അങ്ങോട്ട് മാറ്റാനും ഞാന്‍ മറന്നില്ല.

Demat/ MF എന്നീ അക്കൗണ്ടുകളൊക്കെ പഴയ ബാങ്കുമായിത്തന്നെയാകയാല്‍ അക്കൗണ്ട് മൊത്തം കാന്‍സല്‍ ചെയ്യാനും ചെറുതായി ബുദ്ധിമുട്ടുണ്ട് അതിനാല്‍ നാമമാത്ര ട്രാന്‍സാക്ഷന്‍ പഴയ ബാങ്കുമായിപ്പോഴും നടത്തുന്നു.

നാല് ദിവസം മുമ്പ് സ്റ്റേറ്റ് മെന്റ് വീണ്ടും നോക്കിയപ്പോള്‍ പഴയ സംഭവം ആവര്‍ത്തിച്ചിരിക്കുന്നു അതായത് ഈ വര്‍ഷത്തേക്കും പഴയതുപോലെ പൈസ കട്ടാക്കിയിരിക്കുന്നു. കത്തയച്ചതിന് മറുപടി വരുന്നുണ്ടെങ്കിലും ഡെബിറ്റ് കാര്‍ഡിന്റെ ഗുണം മാത്രം പറഞ്ഞുകൊണ്ടാണെന്നുമാത്രം. ഒറ്റ വാക്കില്‍ 'കാന്‍സല്‍ & റിവേര്‍ട്ട് ' എന്നെഴുതിയിട്ടും സംഭവം അതുതന്നെ, അതായതവര്‍ മാറ്റാന്‍ തയ്യാറല്ല എന്നുതോന്നുന്നു. ഭാഗ്യവശാല്‍ SBI ഈയിടെ Demat അക്കൗണ്ട് / trading facility ഒക്കെ തുടങ്ങിയീട്ടുണ്ട് ആയതിനാല്‍ പ്രശ്നക്കാരന്‍ ബാങ്കില്‍ നിന്നും എല്ലാം SBI യിലേക്ക് മാറ്റാന്‍ വേണ്ടിയുള്ളതൊക്കെ തുടങ്ങിക്കഴിഞ്ഞു , പക്ഷെ ചില ചോദ്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു.

ചോദ്യങ്ങള്‍ ഇതാണ്:


1) നമ്മുടെ അക്കൗണ്ടില്‍ നിന്നും നമ്മുടെ അനുവാദമില്ലാതെ എന്തിന്റെ പേരിലായാലും ബാങ്കിന് പണം ഈടാക്കാമോ?

2) ബാങ്കിന്റെ ഒരു സര്‍‌വീസ് ( ഉദാഹരണം) ഡെബിറ്റ് കാര്‍ഡ് , ആവശ്യപ്പെടാതെ തരികയും അതിന് ഫീസും ഈടാക്കാമോ?

3)ഒരിക്കല്‍ ഫ്രീയായ സര്‍‌വീസ് ഇടക്കാലത്ത് ഫീസീടാക്കാന്‍ തുടങ്ങിയാല്‍ കസ്റ്റമറിന്റെ സമ്മതം ആവശ്യമില്ലെ?

എല്ലാവര്‍ക്കും ഒരു ഫ്രീ ഉപദേശം: എപ്പോഴെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റൊക്കെ ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

Labels: ,