രണ്ടാം തവണയാണ് ഒരു
ബ്ലോഗ് എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നത്. ആദ്യത്തെ തവണ സന്തോഷത്തോടെയായിരുന്നെങ്കില്‍ ഇത്തവണ അതല്ല കാരണം പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നത് എന്നതുതന്നെ.
പ്രതീക്ഷിക്കുന്നത് കിട്ടാതിരിക്കുന്നത് പ്രതീക്ഷിച്ചവന്റെ കുഴപ്പമല്ലെ എന്ന് ചിന്തിക്കുന്നവരോട് , പ്രതീക്ഷ അര്‍പ്പിച്ചത് ഒരു വ്യക്തിയില്‍ നിന്നല്ല മറിച്ച് അധ്യാപകരുടെ ഒരു കൂട്ടായ്മയില്‍ നിന്നാണ് രണ്ടും രണ്ടാണ്.
ഇത്രയും മുഖവുരക്ക് കാരണം ഇന്ന് പ്രസ്തുത ബ്ലോഗില്‍ വന്ന ഒരു
പോസ്റ്റാണ്.
അധ്യാപകര്‍ എന്നാല്‍ കാര്യങ്ങളെ സ്വതന്ത്രമായി സമീപിച്ച് കാര്യങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കി വിലയിരുത്തുന്നവരാവണം എന്നതാണ് എന്റെ ആഗ്രഹം അത്തരം ആളുകള്‍ മാത്രമെ അധ്യാപകരാവാന്‍ യോഗ്യരാവുന്നുള്ളൂ ചുരുങ്ങിയത് എന്റെ കാഴ്ചപ്പാടില്‍. ഒരു കക്ഷിരാഷ്ട്രീയക്കാരനെപ്പോലെയോ മതവാതിയെപ്പോലെയോ നിരീശ്വരവാദിയെയെപ്പോലെയോ ആവരുത്. തീര്‍ച്ചയായും രാഷ്ട്രീയമില്ലാത്തവരായിരിക്കണം അധ്യാപകര്‍ എന്നൊരിക്കലും വിവക്ഷിച്ചില്ല എന്നാല്‍ കക്ഷിരാഷ്ട്രീയത്തിനും വര്‍ഗീയതക്കുമൊക്കെ പുറത്തായിരിക്കണം അധ്യാപകന്റെ നിലപാടുകള്‍.
ഒരധ്യാപക കൂട്ടായ്മയില്‍ ഇതുപോലൊരു പാതി-വിവരപോസ്റ്റ് പോസ്റ്റാക്കി, സദാചാരമാനദണ്ടത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്ന സാദാ ബ്ലോഗറായി അധ്യാപകന്‍(ര്‍) മാറുന്ന ദയനീയ കഴ്ചയാണ് എന്റെ ദുഖത്തിന് കാരണം.
ഈ പോസ്റ്റ് ഈയിടെ മറ്റൊരു ബ്ലോഗര്‍ പോസ്റ്റാക്കിയിരുന്നു. കണ്ട / അറിഞ്ഞ / കേട്ട ഒരു കാര്യം ഒരു ബ്ലോഗര്‍ പോസ്റ്റുന്നതില്‍ ഒരു തെറ്റുമില്ല. ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെങ്കില്‍ പോലും പ്രസ്തുത ബ്ലോഗറുടെ സ്വാതന്ത്ര്യമായേ അതിനെ കാണേണ്ടതുള്ളു. എന്നാല്‍ അധ്യാപകരുടെ ഒരു കൂട്ടായ്മ ഇതേ വിഷയം ഒരു വ്യക്തി ബ്ലോഗര്‍ ചെയ്യുന്നതുപോലെ ആകുമ്പോഴാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു വിഷയം ഒരു സാധാരണക്കാരനെ അപേക്ഷിച്ച് അധ്യാപകന്‍ കൂടുതല്‍ ശ്രദ്ധിക്കും, അവിടെ ദേശത്തിനോ രാജ്യത്തിനോ ഒക്കെയുള്ള പ്രാധാന്യം തുലോം കുറവാണ്. അതുകൊണ്ട് തന്നെ സൗദി അറേബ്യ എന്ന ഒരു പുറം രാജ്യത്ത് കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ലഭ്യമായ മാര്‍ഗ്ഗത്തിലൂടെ ആളുകളെ അറിയീക്കുന്നതില്‍ തെറ്റൊന്നുമില്ല തന്നെ. എന്നാല്‍ എങ്ങിനെ, എന്തുദ്ദേശത്തില്‍ ,എന്തടിസ്ഥാനത്തില്‍ ആര് അവതരിപ്പിക്കുന്നു എന്നതാണ് ശെരിയും തെറ്റും തീരുമാനിക്കുന്നത്.
'ഒരു സ്കൂളില്‍ നടന്ന ശിക്ഷാനടപടി നോക്കൂ' എന്ന തലത്തില്‍ ആളുകളെ അറിയീക്കാനാണെന്ന വ്യാജ്യേനയാണ് പോസ്റ്റ് അവതരിപ്പിക്കുന്നത്. ഭീകരമായ ശിക്ഷാ നടപടി എന്ന് എഴുതുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്. തെറ്റിനെ വളരെ നിസ്സാരവല്‍ക്കരിച്ച് ശിക്ഷയെ അതിഭീകരമാക്കി അവതരിപ്പിക്കുന്നു. ശിക്ഷ ലഭിച്ച പ്രവൃത്തിയെപ്പറ്റി കൂടുതലൊന്നും പോസ്റ്റില്‍ ലഭ്യമല്ല (അറിയുന്നില്ല) , എന്നാല്‍ ശിക്ഷയെപ്പറ്റി വളരെ വ്യക്തമായും ലഭ്യമാണ്. പ്രവൃത്തിയെപറ്റി പൂര്‍ണ്ണമായ വിവരമില്ലാതെ(അടിസ്ഥാനപ്പെടുത്താതെ) ശിക്ഷയെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധിക്കുന്നു! പിന്നീട് അമ്മയെതല്ലിയാലും രണ്ടല്ലെ അപ്പോ ഇതിനേയും ന്യായീകരിക്കാന്‍ ആളുണ്ടാവും എന്ന് പോസ്റ്റുടമ സഹതപിക്കുന്നു അതോ പരിഹസിക്കുകയോ?
പോസ്റ്റിനെ കുറിച്ച് വിലയിരുത്തുന്നതിന് മുമ്പ്, ഇതുപ്പൊലുള്ള പോസ്റ്റുകള്‍ ഇനി പ്രസിദ്ധീകരിക്കുമ്പോള്‍ ഉദ്ദേശശുദ്ധി സ്വയമെങ്കിലും ഒന്ന് നോക്കുന്നത് നന്നായിരിക്കും എന്ന ഒരു വിനീത അഭ്യാര്‍ത്ഥനയുണ്ട് കാരണം അധ്യാപകര്‍ക്ക് വില നല്‍കുന്ന ഒരുവനായതുകൊണ്ട്തന്നെ!
വിഷയത്തിലേക്ക്!
'അമ്മയെ തല്ലിയാലും രണ്ടഭിപ്രായം' എന്ന നല്ല പ്രയോഗത്തെ ' അമ്മയെതല്ലിയാലും രണ്ടഭിപ്രായം അല്ലെ? ' എന്ന് പരിഹാസ്യത്തോടെ ദുഖത്തില്‍ ചോദിക്കുന്ന കപട സദാചാരക്കാരാണ് വഷളാക്കിയത്.
കാര്യങ്ങളെ വിലയിരുത്താന്‍ നിര്‍ബന്ധമായും അടിസ്ഥാനപ്പെടുത്തേണ്ടതിനെയെല്ലാം മറന്ന്, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നു. കപടസദാചഅരത്തെ മുന്‍ നിര്‍ത്തി വിധിക്കുന്നു ഭാഗ്യവശാല്‍ ഇവര്‍ക്ക് ഒറ്റ വിധിയേ ഉള്ളൂ 'തെറ്റ്' ശെരി ഇവര്‍ക്കില്ല തന്നെ! ഇവിടേയും സംഭവിച്ചത് അതുതന്നെ!
ഒരു കൊച്ചുകുട്ടി എന്ന വൈകാരികത ഒരു വശത്ത്, മറുവശത്തോ രണ്ട് വര്‍ഷം തടവ് പിന്നെ കുറെ ചാട്ടവാറടിയും(?) ഓ ഭയങ്കരം മഹാ അപരാധമല്ലെ ഇത് അവര്‍ വിധിച്ചു കഴിഞ്ഞു പിന്നെ ഒരു പരിഹാസം ' അല്ല ഇതിനെ ന്യായീകരിക്കുന്നവരും കാണും അമ്മയെ തല്ലിയാലും രണ്ടാണല്ലോ!'
ഇല്ല ബഹുമാന്യ അധ്യാപകരെ, അമ്മയെ തല്ലിയാലും അച്ഛനേ തല്ലിയാലും ശെരിയായി വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കാണൂ അല്ലെങ്കില്‍ ഉണ്ടാകൂ പക്ഷെ ബന്ധം/ പ്രായം/ തുടങ്ങി പതിനായിരം വൈകാരികങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കാണും ഉദാഹരണം ഈ പോസ്റ്റുതന്നെ!
ഇവിടെ ഞാന്‍ വിധിക്കുന്നില്ല കാരണം എനിക്കാവശ്യമായ വിവരങ്ങള്‍ ഇല്ല എന്നതുതന്നെ! അത് കൊണ്ട് തന്നെ ഞാന്‍ മൂന്നാമത്തെ കൂട്ടത്തില്‍ പെടുന്നു അതായത് തീരുമാനിക്കാനുള്ള വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ തെറ്റെന്നും ശെരിയെന്നും പറയുന്നില്ല. നിങ്ങളെപ്പോലുള്ളവര്‍ക്ക് അടിസ്ഥാനം പ്രായം vs ശിക്ഷ മാത്രമാണ് അപ്പോള്‍ വിധിയും എളുപ്പമാണ്. നിങ്ങള്‍ വിധിക്കൂ പക്ഷെ മറ്റുള്ളവരെ പരിഹസിക്കരുത് കാരണം അപ്പോള്‍ നിങ്ങള്‍ കപടസദാചാരത്തിന്റെ കാവല്‍ഭടന്മാരായി തരം താഴുന്നു.
മനുഷ്യന്റെ ഏറ്റവും അടുത്ത-പാവനമായ- ബന്ധമുള്ളത് നൊന്ത് പെറ്റ കുറെ സഹിച്ച അയാളുടെ അമ്മയുമായാണ്. ആ ഒരൊറ്റ കാരണം കൊണ്ട് അവരെ എന്തിന്റെ പേരിലായാലും മകന്‍ അടിക്കാന്‍ പാടില്ല എന്ന വിധി ധിക്കാരികളുടേയും കപട സദാചാരകാവല്‍ ഭടന്‍ മാരുടേതുമാണ്. അതുകൊണ്ടാണ് അമ്മയെ തല്ലിയാലും ഒരു വാക്കേ പാടുള്ളൂ എന്ന് ആഗ്രഹിക്കാന്‍ കാരണം.
അവരാവട്ടെ ചെയ്ത പ്രവൃത്തിയെ വിലയിരുത്താതെ അമ്മ എന്ന ഒറ്റ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അമ്മക്കൊപ്പം നിന്ന് തീരുമാനമെടുക്കുന്നു വിധിക്കുന്നു എന്തുതന്നെയായാലും മകന്‍ അമ്മയെ അടിക്കാന്‍ പാടില്ല! കാര്യങ്ങള്‍ ശെരിയായി വിശകലനം ചെയ്തപ്പോള്‍ മകനൊപ്പം നില്‍ക്കേണ്ടിവന്നവരെ പരിഹസിച്ചീ ചോദ്യം ചോദിക്കുന്നു. അമ്മ ചെയ്ത വേശ്യാവൃത്തിയെ ഇക്കൂട്ടര്‍ കാണുന്നില്ല അറിയുന്നില്ല, ഇവര്‍ കാണുന്നത് മകന്‍ അമ്മയെ അടിച്ചത് മാത്രമാണ്!
മകന്‍ അമ്മയെ അടിച്ചാല്‍ മകന്‍-അമ്മ ബന്ധമല്ല ആദ്യം നോക്കേണ്ടത്. അമ്മ ചെയ്ത പ്രവൃത്തിയാണ്. ചെയ്ത പ്രവൃത്തിയും ബന്ധവും എല്ലാം ഉള്‍ക്കൊണ്ട് വിശകലനം ചെയ്ത് വിലയിരുത്തിയാല്‍ ഒറ്റ അഭിപ്രായമേ കിട്ടൂ അത് മകനൊപ്പമാകാം അമ്മക്കൊപ്പമാകാം. എന്നാല്‍ വൈകാരികമായി നിലപാടെടുക്കുമ്പോള്‍ രണ്ടഭിപ്രായം വരും സ്വാഭാവികം അത് മകന്റേയോ അമ്മയുടേയോ തെറ്റല്ല നിലപാടെടുക്കുന്നവുടേതാണ്.
ഈ പോസ്റ്റില്‍ വിഷയമായ ശിക്ഷയും പണ്ട് നമ്മുടെ കേരളത്തില്‍ മലയാളം പറഞ്ഞതിനുള്ള ശിക്ഷയും തമ്മില്‍ കോറിലേറ്റ് ചെയ്തത് രസിച്ചു. അവിടെ എന്റെ അഭിപ്രായവുമായി സാമ്യമുള്ളതിനാലാണ് ഈ പോസ്റ്റിട്ടതും.
സൗദിയില്‍ നടന്ന കൊച്ചുകുട്ടി മോബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ലഭിച്ച ശിക്ഷയെപ്പറ്റി, എനിക്കൊരഭിപ്രായം പറയാനുള്ള അടിസ്ഥാന വിവരങ്ങള്‍ പോലും ലഭ്യമല്ല. പോസ്റ്റില്‍ തന്നെ പറയുന്നു കുട്ടിയുമായി പ്രിന്‍സിപ്പല്‍ പിടിവലി നടന്നിട്ടുണ്ടെന്ന്! അതെന്തോ ആവട്ടെ, അവിടെ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥചിത്രമില്ലാതെ എന്തിനാ സാറന്മാരെ ഇതുപോലെ വിധിക്കുന്നത്? സൗദി അറേബിയയെ ഇസ്ലാമുമായി കൂട്ടിക്കെട്ടാമെന്നതാണോ അതോ മുകളില്‍ സൂചിപ്പിച്ച സദാചാരമാണോ ചേതോവികാരം? എന്തുതന്നെയായാലും ഒരു വാര്‍ത്ത ബ്ലോഗില്‍ പോസ്റ്റുന്നതില്‍ ഒരു അഭിപ്രായക്കേടുമില്ല എന്നാല്‍ വിധിക്കുമ്പോള്‍ കുറച്ച് അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കീ വിലയിരുത്തുചെയ്യണമെന്ന ആഗ്രഹമുണ്ട് കാരണം ഈ ബ്ലോഗ് കുറെ അധ്യാപകരുടെ ഒരു കൂട്ടായ്മയല്ലെ ഒരധ്യാപകന്റെ സ്വകാര്യബ്ലോഗല്ലല്ലോ , അല്ലെ?
Labels: പ്രതികരണം