വന്ദേമാതരത്തെ പറ്റി പുറപ്പെടുവിച്ച ഫത്വയെ ബന്ധപ്പെടുത്തിവന്ന ഒരു ലേഖനമാണീ പോസ്റ്റിനാധാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ വിലയിരുത്തി നല്ല പ്രതീക്ഷകള്‍ കാണുന്നു ലേഖകന്‍.പ്രസ്തുത ലേഖനവുമായി എന്റെ അഭിപ്രായത്തിന് ബന്ധമുണ്ടോ എന്നതിന് പ്രസക്തിയില്ലാത്തതിനാലാണ് കൂടുതല്‍ അതിനെപറ്റി പറയാത്തത്.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതര സംസ്ഥാനങ്ങളിലെ മുസ്ലീമീങ്ങളെ അപേക്ഷിച്ച് വളരെ മുന്നോട്ടായുന്ന കേരള മുസ്ലിമിനിടയില്‍ പോലും ഒരു ചെറിയ വിഭാഗം, വന്ദേമാതരം ഇസ്ലാമിനെതിരാണെന്ന് ഉള്‍ക്കൊള്ളുന്നുണ്ട് അതുകൊണ്ട് തന്നെ, തന്നെ പ്രതീക്ഷിച്ചതുപോലെയുള്ള വേഗതയില്‍ കാര്യങ്ങള്‍ നടക്കുമോ എന്നത് കാലം തെളിയീക്കട്ടെ.
വന്ദേ മാതരത്തെ പറ്റാവുന്ന അര്‍ത്ഥ തലങ്ങള്‍ കൊടുത്ത് മുത്തവമാരും മുസ്ല്യാക്കന്‍മാരുമല്ലാതത ഇന്നത്തെ യുവ തലമുറയില്‍ പെട്ട ചിലര്‍ പോലും കിണഞ്ഞുശ്രമിക്കുന്നുണ്ട് എന്നതാണ് ദുഖകരമായ സത്യം. ആരാധനയും ബഹുമാനവും ഒന്നാണെന്ന് ഇവര്‍ വരുത്തിതീര്‍ക്കുന്നു.
ഒരിക്കല്‍ സദസ്സില്‍ ഈയുള്ളവനും , ഒരു സിക്ക് കാരനും അയളുടെ ഭാര്യയും സംസാരിച്ച് നില്‍ക്കുന്നു, പരിചയപ്പെടാനായി ഒരു സായിപ്പ് അടുത്തുവന്നു, എനിക്കും സിംഗിനും ഷേക്ക് ഹാന്‍ഡ് തന്നതിന് ശേഷം സിക്കുകാരന്റെ ഭാര്യയുടെ നേരെ കൈ നീട്ടി, ഉടന്‍ അവര്‍ കൈപൂപ്പി, സായിപ്പ് ചിരിച്ചുകൊണ്ട് ക്ഷമയും പറഞ്ഞ് തിരിച്ചും കൈ കൂപ്പി, അവിടെ ഒരു മുസലിയാര്‍ ഉണ്ടായിരുന്നെങ്കിലുള്ള പുകില്‍ ഓര്‍ക്കുകയായിരുന്നു ഞാന്‍.
പണ്ട് മദ്രസ്സയില്‍ പോയിരുന്ന കാലം, കയ്യില്‍ നിന്നും വീണ പുസ്തകം കുമ്പിട്ടെടുത്ത് പൊടി തട്ടിയതിന് ശേഷം തൊട്ട് നെറുകില്‍ വെച്ചു, അതുകണ്ട് ഉസ്ഥാദ് നിന്ന് വിറച്ചു. ' ഹിന്ദുക്കളുടെ ഓരോന്ന് കൊണ്ടും വന്നിരിക്കുന്നു ' കുറെ ശകാരിച്ചതിന് ശേഷം ക്ലാസ്സില്‍ വീണ്ടും സംഭവം വിവരിക്കുകയും ചെയ്തു.
കൈകൂപ്പുന്നതും, പുസ്തകം നെറുകില്‍ തൊട്ട് വെക്കുന്നതുമെല്ലാം ഹിന്ദുക്കളുടെ ആരാധനയാണെന്നും, അവരെല്ലാത്തിനേയും ആരാധിക്കുമെന്നും, നമുക്ക് പാടില്ലെന്നും അതിനാല്‍ മേലാല്‍ ആവര്‍ത്തിക്കരുത് കാഫിറാകും എന്നും അദ്ദേഹം പറഞ്ഞു. കൈതൊട്ട് നെറുകില്‍ വെക്കുന്നത് ഒരു ബഹുമാനമാണെന്നും ആരാധനയല്ലെന്നും അന്ന് ഞാന്‍ വിവരിക്കാന്‍ പോയില്ല.
ശ്രീരാമന്റെയെന്നല്ല ആരുടെ അമ്മയേയും ബഹുമാനിക്കണമെന്നും, അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന്റെ ദേശീയഗാനം പാടുന്നതിലൂടെ ഏക ദൈവ വിശ്വാസത്തെ ഹനിക്കുകയല്ലെന്നും കാരണം ആരാധനയും ബഹുമാനവും രണ്ടെന്നുമൊക്കെയാണ് മുസ്ല്യാക്കന്‍മാര്‍ കുട്ടികളെ പഠിപ്പിക്കേണ്ടതും മുകളില്‍ പറഞ്ഞ തലമുറയില്‍ പെട്ടവര്‍ മനസ്സിലാക്കേണ്ടതും.ഇത്തരം അനാവശ്യകാര്യങ്ങളില്‍ തലപുണ്ണാക്കാതെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഉന്നതിക്കും വേണ്ടി ചെയ്യേണ്ട കാര്യങ്ങളെപറ്റിയാവണം ഫത്‌വകള്‍ പുറപ്പെടുവിക്കേണ്ടത്.
Labels: പ്രതികരണം