ധാര്‍ഷ്ട്യം
പലരും പല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത നടി സംഗീത മോഹനും പോലീസുമായുള്ള ഇടയല്‍ ഏത് രീതിയില്‍ എടുത്താലും നടിയുടെ ചെയ്തിയെ അംഗീകരിക്കാനാവില്ല.
കുറുകെ ചാടിയ സ്ത്രീയെകണ്ടിട്ട് ബ്രേക്ക് ചവിട്ടാത്തതില്‍ (അതോ റെഡ് സിഗ്നലോ? ) തെറി പറഞ്ഞ പോലീസുകാരന്റെ നേരെ കാറ് തിരിച്ച് കയര്‍ത്തുസംസാരിക്കാന്‍ അവര്‍ക്ക് ധൈര്യം കൊടുത്തത് മോഹന്‍ലാല്‍ സിനിമകളും പിന്നെ നടിയെന്ന അഹങ്കാരവുമായിരിക്കാം.
താന്‍ തെറ്റ് ചെയ്തില്ലെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ പോലീസുകാരനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത് അല്ലാതെ നടുറോടില്‍ കയര്‍ത്തുസംസാരിച്ച് ഒരു സിനിമയിലേതുപോലുള്ള സീന്‍ ഉണ്ടാക്കുകയല്ല.
ചുറ്റുപാടുകളിലൂടെ സ്വഭാവസംസ്കരണം ചെയ്യപ്പെടുന്ന ഒരു വ്യക്തിയില്‍ എറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അയാളുടെ ജോലിയാണ്. തന്റെ ജീവിതത്തിന്റെ പ്രധാനഭാഗം ഏറ്റവും മോശം കാര്യങ്ങളില്‍ മാത്രം വ്യാപൃതനാവുന്ന ഒരു പോലീസുകാരനില്‍ നിന്നും എല്ലാ സമയവും ഒരു പുരോഹിതന്റെ സൗമ്യത പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലായ്മയെ എനിക്കു കാണാനാവുന്നുള്ളു.
ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ അനുവദിച്ചുകൂടാ, പോലീസുകാരന്‍ മോശം ഭാഷ ഉപയോഗിച്ചെങ്കില്‍ അതില്‍ തെറ്റുണ്ട് അതിനേക്കാള്‍ വലിയ തെറ്റാണ് ജോലിചെയ്യുന്ന പോലീസുകാരനെ നടുറോടില്‍ കയര്‍ത്തുസംസാച്ചതിലൂടെ നടി സംഗീതമോഹന്‍ ചെയ്തത്.

Labels: പ്രതികരണം