എന്തു നല്ല ഓട്ടോകാരന്‍
കുറെ സ്ഥലത്തേക്ക് പോകാനുള്ളതിനാലും പാര്‍ക്കിങ്ങ് ലഭ്യതക്കുറവായതിനാലും റൗണ്ടില് കാറിട്ട് ഞാനും ആജുവും ഓട്ടോയില്‍കയറി , സ്ഥലം പറഞ്ഞു. ഓട്ടോ കുറച്ച് ദൂരം ചെന്നപ്പോള്‍ സൈഡിലായി നിര്‍ത്തി.
പെട്രോള്‍ റിസര്‍വായിരിക്കും എന്ന് കരുതി പെട്രൊള്‍സ്വിച്ച് ഓണാക്കാനായി എന്റെ കാല് കുറച്ചുമാറ്റി ചോദിച്ചു, ' എന്തേ ചേട്ടാ ഞാനോണാക്കണോ?'
യാതൊരുമറുപടിയും കേട്ടില്ല, പകരം അദ്ദേഹത്തിന്റെ പോകറ്റില്‍ നിന്നും ബെല്ലടിക്കുന്ന മോബൈല്‍ ഫോണില്‍ സൂക്ഷിച്ചു നോക്കിയതിന് ശേഷം സംസാരം തുടങ്ങി. അത്യാവശ്യം വല്ല കാര്യവുമായിരിക്കും പെട്ടന്നവസാനിക്കും എന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല. നാട്ടുവര്‍ത്താനമടക്കം 'ഗഡി' യെപ്പറ്റി സംസാരം തുടര്‍ന്നു.
എന്തെങ്കിലും പറഞ്ഞാല്‍, ' താനിക്ക് വേണേല്‍ വേറെ ഓട്ടോ പിടിച്ചോ ' എന്നോ മറ്റോ പറയും അല്ലെങ്കില്‍ പിന്നെ സ്വയം അതുവരെ ഓടിയ പത്തുരൂപയും കൊടുത്ത് പുറത്തിറങ്ങണം.
സാമാന്യം കുറവില്ലാത്ത മഴ , ഞങ്ങളുടെ കയ്യില്‍കുടയുമില്ല അപ്പോ പിന്നെ ഒന്നാഞ്ഞിരുന്നു , ചേട്ടന്‍സംസാരമൊക്കെ കഴിഞ്ഞ് മെല്ലെ വണ്ടി സ്റ്റാര്‍ട്ടാക്കി യാത്ര തുടര്‍ന്നു.
എന്തു നല്ല ഓട്ടോകാരന്‍ ഞാന്‍ മനസ്സില്‍അയാളെ നന്നായിട്ടഭിനന്ദിച്ചു കാരണം നാട്ടില്‍വന്നാല്‍ആരേയും ഒന്നും തെറ്റായി പറയരുതേ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ അതുതന്നെ!

Labels: അനുഭവം