എഴുത്തും വ്യക്തിത്വവും
ലേഖനമോ വാര്‍ത്താകുറിപ്പുകളേയോ പോലെയല്ല , കഥകളും കവിതകളുമൊക്കെ ഭാവനയാണെന്നും അതിനാല്‍ തന്നെ എഴുത്തുകാരനുമായി നേരിട്ട് യാതൊരു ബന്ധമില്ലെന്നും ; എഴുത്തടിസ്ഥാനപ്പെടുത്തി എഴുത്തുകാരന്‍റ്റെ വ്യക്തിത്വം വിലയിരുത്തുന്നതില്‍ കഴമ്പില്ലെന്നുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അവര്‍ തുടരും, കഴിവുള്ള എഴുത്തുകാരന് തന്‍റ്റെ എഴുത്തിനെ എളുപ്പത്തില്‍ തന്‍റ്റെ വ്യക്തിത്വത്തില്‍ നിന്നും മാറ്റിനിര്‍ത്താനാവും , ചിലര്‍ക്ക് ജന്‍മനാല്‍ , അല്ലാത്തവര്‍ക്കോ കാലങ്ങളായുള്ള പരിശ്രമം കൊണ്ടും.
ഒരു വ്യക്തി കണ്ണുകൊണ്ട് കാണുന്നതും മനസ്സുകൊണ്ട് കാണുന്നതും(ഭാവന) വ്യത്യസ്ഥമാണെങ്കിലും , രണ്ടിലും കാണുന്നയാളുടെ (അനുഭവിക്കുന്ന) വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും അതുകൊണ്ട് തന്നെ ഇവയുടെയൊക്കെ ഫലമായി ഉദ്ഭവിക്കുന്ന എഴുത്തിലും ഈ വ്യക്തിത്വം ഒളിഞ്ഞിരിപ്പുണ്ടാവും. ആത്മര്‍ത്ഥതയുള്ള ഒരെഴുത്തുകാരന്‍ ഇവരണ്ടിനേയും മാറ്റി നിര്‍ത്താന്‍ ശ്രമിക്കില്ല.
എഴുത്തിലൂടെ എഴുത്തുകാരനെ തിരിച്ചറിയുന്നതിലെ അനയാസത അയാളുടെ വ്യക്തിത്വത്തിന്‍റ്റെ സത്യസന്ധതയാണ് കാണിക്കുന്നത് മറിച്ചാവുന്നതോ കപടതയും.
' എഴുത്ത് എഴുത്തുകാരനില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നവന്‍ തന്‍റ്റെ കപടതയാണ് വെളിപ്പെടുത്തുന്നത് '