വല്ലയിടത്തേക്കും മാറാന്‍ നോക്ക്!
' അല്ല നിങ്ങളെന്തിനാ പിന്നെ വീണ്ടും അങ്ങോട്ട് പോകുന്നത്? '
ഒരു ദീര്‍ഘനിശ്വാസമായിരുന്നു അയാളില്‍ നിന്നുമുണ്ടായത്. ' അനക്കത് പറയാം ജീവിക്കേണ്ടെടാ? '.
തൊണ്ണൂറിന്‍റ്റെ പകുതിയില്‍ ഇവിടെ വരാനുള്ള താത്പര്യം അറിഞ്ഞ പലരും എന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്
' ദുബായൊക്കെ അവസാനിച്ചെടാ , ഞങ്ങളെന്നെ അവിടേന്നും തിരിച്ചുപോരാന്‍ നോക്കുകയാ '
ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം മുകളിലുള്ള കൂട്ടല്ലാത്ത മറ്റൊരു കൂട്ടവും ഉണ്ടെന്നറിഞ്ഞതിനാലാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ പങ്കുകൊണ്ട ഒരു കൂടിച്ചേരലില്‍ ഉണ്ടായ സംഭാഷണമാണ്. സ്വാഭാവികമായും മിക്കവരും സംസാരിച്ചത് സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ടതുതന്നെ. പലരുടെയും സംസാരത്തില്‍ നിന്നും മിക്കവരും ഭയത്തിലാണെങ്കിലും പ്രതീക്ഷ കൊണ്ടുനടക്കുന്നവരുമാണെന്ന് മനസ്സിലാക്കാനായി.
ഇതിനിടക്കാണ് ഞങ്ങളെല്ലാം നന്നായറിയുന്ന ഒരാളെ മുന്നിലേക്ക് നിര്‍ത്തിയീട്ട് മറ്റൊരാള്‍ അറിയീച്ചത് , നിങ്ങളെല്ലാം അറിഞ്ഞില്ലേ ചേട്ടന്‍ അടുത്തമാസം എല്ലാം അവസാനിപ്പിച്ച് പോകുകയാണെന്ന കാര്യം?
മുപ്പത് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന അയാള്‍ക്ക് സാമാന്യം നല്ല നിലയില്‍ സമ്പത്തും ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതിനാല്‍ എല്ലാ തയ്യാറെടുപ്പുകളും എടുത്ത് കഴിഞ്ഞിരിക്കുന്നു.തുടര്‍ന്നുള്ള സംസാരം നാടിനെപ്പറ്റിയും മറ്റുമായി മാറിയെങ്കിലും അദ്ദേഹത്തില്‍ നിന്നുണ്ടായ ആദ്യവാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ വല്ലാതാക്കി.
' ദുബയിയൊക്കെ കഴിഞ്ഞെടാ മക്കളെ വേറെ വല്ലയിടത്തേക്കും മാറാന്‍ നോക്ക്! '
വര്‍ഷങ്ങള്‍ പരിജയമുള്ള ഒരാളുടെ ഉപദേശത്തേക്കാള്‍ ഞാനെല്ലാം നേടിക്കഴിഞ്ഞു ഇനി എന്തായാലെന്താ എന്ന് കരുതുന്ന ഒരാളുടെ പരിഹാസമായേ അതിനെ തോന്നിയുള്ളു എന്നതിനാല്‍ മറുപടി ഒരു ചിരിയിലൊതുക്കി ഞങ്ങള്‍ നാട്ടിലെ മഴയെപ്പറ്റി സംസാരം തുടര്‍ന്നു.